കോഴിക്കോട് വ്യാപാരി ആത്മഹത്യ ചെയ്ത നിലയിൽ


കോഴിക്കോട്: കോഴിക്കോട് തൊട്ടിൽപ്പാലത്ത് വ്യാപാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സ്റ്റേഷനറി ഉടമ വി.കെ.മധുവിനെയാണ് (55) ടൗണിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ലോക്ഡൗൺ കാരണം അടച്ചിട്ട കട ഒരാഴ്ച മുമ്പ് പെയിൻ്റടിക്കുകയും ചരക്കുകൾ വാങ്ങി സംഭരിക്കുകയും ചെയ്തിരുന്നതായി മറ്റു വ്യാപാരികൾ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയാകം മരണകാരണമെന്നാണ് റിപ്പോർട്ട്.

ടൗണിലെ വ്യാപാരിയായിരുന്ന പരേതനായ ഗോപാലൻ്റെ മകനാണ്. അമ്മ: മാധവിയമ്മ. സഹോദരങ്ങൾ: രാമകൃഷ്ണൻ(ഹോട്ടൽ വ്യാപാരി), സുകുമാരൻ, അംബിക, ശോഭ.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.