ജപ്തി ചെയ്ത വീട്ടിനുള്ളിൽ താമസിച്ച് മോഷണം; നിലവിളക്കുമായി കടക്കാനുള്ള ശ്രമത്തിനിടെ പ്രതി പൊലീസ് പിടിയിൽ


പാലാ: സ്വകാര്യ ബാങ്ക് ജപ്തി ചെയ്ത വീട്ടില്‍ നിന്നും നിലവിളക്ക് മോഷ്ടിച്ച പ്രതി പോലീസ്
സംഘത്തിന്റെ പിടിയിലായി. നിലവിളക്ക് മോഷ്ടിച്ചു രക്ഷപ്പെടുന്നതിനിടയിലാണ് ഇയാളെ പൊലീസ് പിടികൂടിയത്. ഇടുക്കി തോപ്രാംകുടി സ്വദേശിയായ രാഹുലാണ് പോലീസ് പിടിയിലായത്.
പാലാ ഞൊണ്ടിമാക്കലില്‍ സ്വകാര്യ ബാങ്ക് ജപ്തി ചെയ്ത് വീട്ടില്‍ ഇന്നലെ രാത്രി ഒരു മണിയോടെയാണ് രാഹുല്‍ മോഷണം നടത്തിയത്. മോഷണ വസ്തുവായി രക്ഷപ്പെടുന്നതിനിടയില്‍ പോലീസ് പിടികൂടിയത്. പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്നാണ് പോലീസ് ചോദ്യം ചെയ്ത്.

തുടര്‍ന്ന് കയ്യിലുള്ളത് മോഷണ വസ്തുവാണെന്ന് പോലീസ് തിരിച്ചറിഞ്ഞു. പാലാ എസ് ഐ അഭിലാഷിനെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
പ്രതി വീട്ടില്‍നിന്നു കൂടുതല്‍ സാധനങ്ങള്‍ മോഷ്ടിച്ചിട്ടുണ്ടോ എന്നുള്ളത് തുടര്‍ അന്വേഷണത്തിലെ വ്യക്തമാകൂവെന്ന് പോലീസ് പറഞ്ഞു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.