ട്രെയിനുകളിൽ സൗജന്യ വൈഫൈ; പദ്ധതി ഉപേക്ഷിച്ച് റെയിൽവേ മന്ത്രാലയം


ന്യൂഡൽഹി: രാജ്യത്തെ ട്രെയിനുകളിൽ സൗജന്യ വൈഫൈ നൽകാനുള്ള പദ്ധതി ഉപേക്ഷിച്ച് കേന്ദ്രറെയിൽവേ മന്ത്രാലയം. ഇക്കാര്യം പാർലമെന്റിലാണ് സർക്കാർ അറിയിച്ചത്.

” ഈ പദ്ധതി നടപ്പിലാക്കുന്നതിന് മുന്നോടിയായി ഹൌറ രാജധാനി എക്സ്പ്രസില്‍ വൈഫൈ അടിസ്ഥാനമാക്കി ഇന്‍റര്‍നെറ്റ് ലഭ്യമാക്കിയിരുന്നു. ഇത് സാറ്റലൈറ്റ് കമ്യൂണിക്കേഷന്‍ സാങ്കേതികതയിലൂടെയാണ് നടപ്പിലാക്കിയത്. എന്നാല്‍ ഇതിന് വേണ്ടുന്ന ചിലവ് വളരെയേറെയാണ്.
അതിനാല്‍ തന്നെ ഇത് ലാഭകരമായ ഒരു സാങ്കേതിക വിദ്യയല്ല. ഒപ്പം തന്നെ ഉപയോക്താക്കള്‍ക്ക് എപ്പോഴും കൃത്യമായ ബാന്‍റ് വിഡ്ത്തില്‍ ഇന്‍റര്‍നെറ്റ് ലഭ്യമാക്കുവാനും സാധിക്കണമെന്നില്ല. അതിനാല്‍ ട്രെയിനുകളില്‍ നല്ല രീതിയില്‍ ഇന്‍റര്‍നെറ്റ് നല്‍കാന്‍ സാധിക്കുന്ന ചിലവ് കുറഞ്ഞ സാങ്കേതിക വിദ്യ കണ്ടെത്തും വരെ ഈ പദ്ധതി ഉപേക്ഷിക്കുകയാണ് ” റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് വ്യക്തമാക്കിയിരിക്കുകയാണ്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.