സംസ്ഥാനത്ത് കൊവിഡ് കേസുകൾ ഇനിയും ഉയരാന്‍ സാധ്യത; നിയന്ത്രണങ്ങള്‍ പുന:പരിശോധിക്കില്ല: മന്ത്രി വീണാ ജോര്‍ജ്


തിരുവനന്തപുരം: സംസ്ഥാനത്ത് വകഭേദം വന്ന ഡെല്‍റ്റ വൈറസാണ് രണ്ടാം തരംഗത്തില്‍ പടരുന്നതെന്നും ഈ സാഹചര്യത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം ഇരട്ടിയാകാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഈ സാഹചര്യത്തില്‍ ജനങ്ങളെ സംരക്ഷിക്കാന്‍ സര്‍ക്കാറിന് ഉത്തരവാദിത്വമുണ്ട്. അതിനാലാണ് നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കുന്നതെന്നും നിയമസഭയി മന്ത്രി പറഞ്ഞു.

കൊവിഡ് രോഗികളുടെ എണ്ണം ഇപ്പോഴുള്ളതിന്റെ ഇരട്ടിയോ അതിലധികമോ ആകാന്‍ സാധ്യതയുണ്ട്. വാക്സിനേഷന്‍ പൂര്‍ണമാകുന്നതിനു മുന്‍പ് മൂന്നാം തരംഗമുണ്ടായാല്‍ സ്ഥിതി മോശമാകുമെന്നും മന്ത്രി പറഞ്ഞു.കോവിഡ് നിയന്ത്രണങ്ങളിലെ അശാസ്ത്രീയത ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം സമര്‍പ്പിച്ച അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. കൊവിഡിന്റെ പേരില്‍ പോലീസിനെ ഉപയോഗിച്ച് ജനങ്ങളില്‍ നിന്ന് പിഴ ഈടാക്കാനാണ് നിയന്ത്രണങ്ങളെന്ന് അടിയന്തര പ്രമേയത്തിന്‍ നോട്ടീസ് നല്‍കിയ കെ ബാബു എം എല്‍ എ ആരോപിച്ചു.സംസ്ഥാനത്ത് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ എല്ലാക്കാലവും നീട്ടിക്കൊണ്ട് പോകാന്‍ കഴിയില്ല നിയന്ത്രണങ്ങള്‍ പരിശോധിച്ച ശേഷമാണ് നടപ്പിലാക്കിയത്. പുനപരിശോധിക്കുന്നതിനെക്കുറിച്ച് ആലോചിക്കില്ലെന്നും മന്ത്രി പറഞ്ഞു.

രോഗവ്യാപനമുണ്ടാകുന്ന തരത്തില്‍ ജനങ്ങള്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുമ്പോഴാണ് പോലീസിന് ഇടപെടേണ്ടിവരുന്നതെന്നും മന്ത്രി സഭയെ അറിയിച്ചു.കോവിഡ് നിയന്ത്രണങ്ങള്‍ സംബന്ധിച്ച് മന്ത്രി പറയുന്നതാണോ ചീഫ് സെക്രട്ടറി പറയുന്നതാണോ ശരിയെന്ന് മനസ്സിലാകുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ വിമര്‍ശിച്ചു. അടിന്തര പ്രമേയത്തിന് അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.