നിർദ്ധന വിദ്യാർത്ഥികൾക്ക് പഠന സഹായം; നടൻ മമ്മൂട്ടിയുടെ വിദ്യാമൃതം പദ്ധതിക്ക് മലബാർ മേഖലയിലും തുടക്കമായി


തലശ്ശേരി: നിർദ്ധന വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സഹായമൊരുക്കാനായി നടൻ മമ്മൂട്ടി ഒരുക്കിയ സ്മാർട്ട്‌ ഫോൺ വിതരണ പദ്ധതിയായ വിദ്യാമൃതത്തിന് മലബാർ മേഖലയിലും തുടക്കമായി. വിതരണ ഉദ്ഘാടനം
തലശ്ശേരി അതിരൂപതാ അധ്യക്ഷൻ മാർ ജോർജ് ഞരളക്കാട്ട് നിർവഹിച്ചു.
ഓണലൈൻ പഠന സൗകര്യമില്ലാത്ത ആയിരക്കണക്കിന് നിർധന വിദ്യാർത്ഥികൾക്ക് ആശ്വാസമാവുകയാണ് വിദ്യാമൃതം പദ്ധതി. സിനിമാതാരം മമ്മൂട്ടി നേതൃത്വ നൽകുന്ന ജീവകാരുണ്യ പ്രസ്ഥാനം ആയ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൌണ്ടേഷൻ വഴി ആണ് പദ്ധതി നടപ്പിലാക്കുന്നത്. മലബാർ മേഖലയിലെ വിതരണ ഉദ്‌ഘാടനം തലശ്ശേരിയിൽ നടന്നു.

തലശ്ശേരി അതിരൂപത അധ്യക്ഷൻ മാർ ജോർജ് ഞറളക്കാട്ടിൽ നിന്നും ബേപ്പൂർ ഗവണ്മെന്റ് സ്കൂൾ പ്രധാന അധ്യാപിക സി പി രമ കുട്ടികൾക്ക് വേണ്ടി ആദ്യ ഫോൺ ഏറ്റു വാങ്ങി.വിലമതിക്കാനാകാത്ത
പുണ്യപ്രവർത്തിയാണ് വിദ്യാമൃതം പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു.
അനാഥാലയങ്ങളിലെ കുട്ടികൾ, മാതാ പിതാക്കൾ നഷ്ടപ്പെട്ടവർ ആദിവാസി ഗോത്ര വിഭാഗങ്ങളിപ്പെട്ട വിദ്യാർഥികൾ എന്നിവർക്ക് മുൻഗണന കൊടുത്താണ് പദ്ധതി നടപ്പാക്കുന്നത് .

തലശ്ശേരി ബിഷപ്പ് ഹൗസിൽ നടന്ന ചടങ്ങിൽ അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പാംപ്ലാനി, അതിരൂപത മുൻ അധ്യക്ഷൻ മാർ ജോർജ് വലിയമറ്റം കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൌണ്ടേഷൻ മാനേജിങ് ഡയറക്ടർ ഫാ തോമസ് കുര്യൻ മരോട്ടിപ്പുഴ, ഫാ ജോൺ കൂവപ്പാറയിൽ , മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന സമിതി അംഗം മുഹമ്മദ്‌ റിസ്വാൻ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.