തെങ്ങ് ദേഹത്ത് വീണ് 10 വയസുകാരന് ദാരുണാന്ത്യം, ദാരുണ സംഭവം അച്ഛന്റെ കണ്‍മുന്നില്‍ വെച്ച്


കിഴക്കമ്പലം: അച്ഛന്റെ കണ്‍മുന്നില്‍ വെച്ച് തെങ്ങ് ദേഹത്ത് വീണ് മകന് ദാരുണാന്ത്യം. പെരിങ്ങാല ചാക്ക് കമ്പനിക്കു സമീപം മാടശേരി ബിജുവിന്റെയും ഷൈലയുടെയും മകന്‍ മിലനാണ് (10) തെങ്ങ് ദേഹത്തു വീണു മരിച്ചത് .

ഇന്നലെ വൈകിട്ട് 4ന് സമീപത്തെ പറമ്പില്‍ കൂട്ടുകാരൊടൊപ്പം സംസാരിച്ച്‌ നില്‍ക്കുമ്ബോഴായിരുന്നു അപകടം. അടിഭാഗം ദ്രവിച്ച തെങ്ങ് മറിയുന്നത് കണ്ട് എല്ലവരും ഓടി മാറിയതാണ് . പക്ഷേ ഒരു ഭാഗം മിലന്റെ ദേഹത്തു വീഴുകയായിരുന്നു . അമ്പലമുകള്‍ സെന്റ് ജൂഡ് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. സഹോദരന്‍ : അലന്‍. സംസ്‌കാരം ഇന്ന് 2ന് കാക്കനാട് ശ്മശാനത്തില്‍.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക