മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസിനെ സാമൂഹ്യമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്നാരോപിച്ച് പൊലീസ് ആക്ട് 118 എ പ്രകാരം കേസെടുക്കണമെന്ന് പരാതി. മുസ്ലീം ലീഗ് നാട്ടിക നിയോജക മണ്ഡലം സെക്രട്ടറി ഫഹദ് റഹ്മാന് ആണ് വലപ്പാട് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.
ഫിറോസിനെ അപകീര്‍ത്തിപ്പെടുത്താന്‍ വ്യാജഫോട്ടോ പ്രചരിപ്പിക്കുന്നുവെന്നാണ് പരാതി. പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. അപകീര്‍ത്തിപ്പെുത്തിയ പോസ്റ്റിന്റെ ലിങ്കും പരാതിക്കൊപ്പം ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സെബര്‍ ആക്രമണങ്ങള്‍ തടയുകയെന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ പൊലീസ് നിയമത്തില്‍ ഭേദഗതി വരുത്തിയത്.