സാംസങ് ഗ്യാലക്‌സി A-12, A-02S സ്മാർട്ട്ഫോണുകൾ ലോഞ്ച് ചെയ്തു; വിലയും സവിശേഷതകളും അറിയാം..


സാംസങ് ഗാലക്‌സി എ12, ഗാലക്‌സി എ02എസ് എന്നീ സ്മാർട്ട്‌ഫോണുകൾ യൂറോപ്പിൽ ലോഞ്ച് ചെയ്തു. രണ്ട് ഫോണുകളിലും 6.5 ഇഞ്ച് ഡിസ്‌പ്ലേയും 5,000 എംഎഎച്ച് ബാറ്ററിയുമാണ് സാംസങ് നൽകിയിട്ടുള്ളത്. ഇവ രണ്ടും ബജറ്റ് ഫ്രണ്ട്ലി ഫോണുകളാണ്. ഗാലക്സി എ12, ഗാലക്സി എ02എസ് എന്നിവ ബ്ലാക്ക്, ബ്ലൂ, റെഡ്, വൈറ്റ് എന്നിങ്ങനെ നാല് കളർ ഓപ്ഷനുകളിൽ ലഭ്യമാകും. ഗാലക്‌സി എ12 മൂന്ന് സ്റ്റോറേജ് കോൺഫിഗറേഷനിൽ ലഭ്യമാകും. ഗാലക്‌സി എ02 ഒറ്റ വേരിയന്റിൽ മാത്രമേ ലഭ്യമാവുകയുള്ളു. ഡിവൈസ് വൈകാതെ ഇന്ത്യയിലെത്തിയേക്കും.


സാംസങ് ഗാലക്‌സി എ12 സ്മാർട്ട്ഫോണിന്റെ 3 ജിബി റാമും 32 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 179 യൂറോ (ഏകദേശം 15,800 രൂപ) വിലയുണ്ട്, 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 199 യൂറോ(ഏകദേശം 17,500 രൂപ) ആണ് വില. 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള ഡിവൈസിന്റെ വില ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ല. ഇത് ഏകദേശം 189 യൂറോയായിരിക്കും (ഏകദേശം 16,700 രൂപ) എന്നാണ് റിപ്പോർട്ടുകൾ. കറുപ്പ്, നീല, ചുവപ്പ്, വെള്ള എന്നീ നിറങ്ങളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാകും.


സാംസങ് ഗാലക്‌സി എ02എസ് മുകളിൽ സൂചിപ്പിച്ചത് പോലെ ഒറ്റ വേരിയന്റിൽ മാത്രമാണ് ലഭ്യമാവുക. 3 ജിബി റാമും 32 ജിബി സ്റ്റോറേജുമാണ് ഈ ഡിവൈസിനുള്ളത്. 150 യൂറോയാണ് ഈ ഡിവൈസിന്റെ വില. ഇത് ഇന്ത്യൻ കറൻസിയിൽ ഏകദേശം 13,200 രൂപയോളമാണ്. ഗാലക്‌സി എ12 ലഭ്യമാകുന്ന അതേ നാല് കളർ ഓപ്ഷനുകളിൽ എ02എസ് സ്മാർട്ട്ഫോണും ലഭ്യമാകും. 2021 ഫെബ്രുവരിയിലാണ് ഈ ഡിവൈസ് വിൽപ്പനയ്ക്ക് എത്തുന്നത്.


6.5 ഇഞ്ച് എച്ച്ഡി+ ടിഎഫ്ടി ഡിസ്‌പ്ലേയാണ് സാംസങ് ഗാലക്‌സി എ12 സ്മാർട്ട്ഫോണിൽ നൽകിയിട്ടുള്ളത്. ഒക്ടാകോർ മീഡിയടെക് ഹീലിയോ പി 35 SoC പ്രോസസറാണ് ഈ ഡിവൈസിന് കരുത്ത് നൽകുക എന്നാണ് റിപ്പോർട്ടുകൾ. മൈക്രോ എസ്ഡി കാർഡ് വഴി 1 ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനുള്ള സംവിധാനവും ഈ ഡിവൈസിൽ ഉണ്ട്. 6 ജിബി വരെ റാമും 128 ജിബി വരെ സ്റ്റോറേജുമായാണ് ഫോൺ പുറത്തിറക്കിയിരിക്കുന്നത്. 15W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് ഡിവൈസിൽ ഉള്ളത്.


ഗാലക്‌സി എ12 സ്മാർട്ട്ഫോണിൽ ക്വാഡ് റിയർ ക്യാമറ സെറ്റപ്പാണ് ഉള്ളത്. ഇതിൽ എഫ് / 2.0 ലെൻസുള്ള 48 മെഗാപിക്സൽ പ്രൈമറി സെൻസർ, അൾട്രാ വൈഡ് ആംഗിൾ എഫ് / 2.2 ലെൻസുള്ള 5 മെഗാപിക്സൽ സെൻസർ, എഫ്/ 2.4 അപ്പേർച്ചറുള്ള 2 മെഗാപിക്സൽ മാക്രോ ഷൂട്ടർ, എഫ്/ 2.4 അപ്പേർച്ചറുള്ള 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നീ ക്യാമറകളാണ് ഉള്ളത്. ഡിവൈസിന്റെ മുൻവശത്ത് എഫ് / 2.2 അപ്പർച്ചറുള്ള 8 മെഗാപിക്സൽ ക്യാമറയും നൽകിയിട്ടുണ്ട്. ഡിവൈസിൽ കണക്റ്റിവിറ്റി ഓപ്ഷനുകളായി എൽടിഇ, വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ് എന്നിവ നൽകിയിട്ടുണ്ട്.


ഗാലക്‌സി എ02എസ് സ്മാർട്ട്ഫോണിൽ 6.5 ഇഞ്ച് എച്ച്ഡി + ഡിസ്‌പ്ലേയാണ് ഉള്ള്. സ്‌നാപ്ഡ്രാഗൺ 450 എസ്ഒസിയുടെ കരുത്തിൽ പ്രവർത്തിക്കുന്ന ഡിവൈസിൽ 3 ജിബി റാമും 32 ജിബി സ്റ്റോറേജുമുണ്ട്. മൈക്രോ എസ്ഡി കാർഡ് വഴി 1 ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനും സാധിക്കും. 13 മെഗാപിക്സൽ പ്രൈമറി സെൻസർ, രണ്ട് 2 മെഗാപിക്സൽ സെൻസറുകൾ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് സ്മാർട്ട്ഫോണിൽ ഉള്ളത്. 15W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000 എംഎഎച്ച് ബാറ്ററിയും ഡിവൈസിൽ ഉണ്ട്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക