പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍ വിമത ശല്യം രൂക്ഷമായി തുടരുന്നു. പാലക്കാട്ട് ഡിസിസി ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെ 13 വിമതരെ കോണ്‍ഗ്രസ് പുറത്താക്കി. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥികള്‍ക്കെതിരേ മല്‍സരിക്കുന്ന ഡിസിസി ജനറല്‍ സെക്രട്ടറി കെ ഭവദാസ് ഉള്‍പ്പെടെയുള്ളവരെയാണ് ആറ് വര്‍ഷത്തേക്ക് പുറത്താക്കിയത്. കെപിസിസി നിര്‍ദേശപ്രകാരം ഇവരെ പുറത്താക്കുന്നതായി ഡിസിസി പ്രസിഡന്റ് വി കെ ശ്രീകണ്ഠന് എംപി അറിയിച്ചു.
കെ ഭവദാസിനു പുറമെ കെപിസിസി അംഗം ടി പി ഷാജി(പട്ടാമ്ബി), തെങ്കര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി മുന്‍ പ്രസിഡന്റുമാരായ കുരിക്കള്‍ സെയ്ദ്, വട്ടോടി വേണുഗോപാല്‍, മണ്ണാര്‍ക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പൂതാനി നസീര്‍ ബാബു(അലനല്ലൂര്‍), മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിമാരായ സുബൈദ സെയ്തലവി(ഷൊര്‍ണൂര്‍), കെ ടി റുഖിയ (പട്ടാമ്ബി), പട്ടാമ്ബി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഉമര്‍ കീഴായൂര്‍, ഐഎന്‍ടിയുസി മലമ്ബുഴ നിയോജക മണ്ഡലം റീജ്യനല്‍ കമ്മിറ്റി പ്രസിഡന്റ് എം ആര് അനില്‍ കുമാര്‍ (മുണ്ടൂര്‍), തരൂര്‍ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് എം ആര് വത്സകുമാരി, മുന്‍ മെംബര്‍മാരായ റംലത്ത്, എ ആര് റെജി, എ സുദേവന് എന്നിവരാണ് പുറത്താക്കപ്പെട്ട മറ്റുള്ളവര്‍.