വാണിമേൽ(പേരാമ്പ്ര): ഒരു നാടിനെ ഒന്നടങ്കം കണ്ണീർ കയത്തിലാക്കുമായിരുന്ന വൻ ദുരന്തത്തിൽ നിന്നും രക്ഷപ്പെടുത്തിയത് 10ലും ഒന്‍പതിലും പഠിക്കുന്ന രണ്ട് മിടുക്കന്മാരുടെ അസാമാന്യ മനഃസാനിദദ്യം. വാണിമേൽ വെള്ളിയോട് ഹയർ സെക്രണ്ടറി സ്കൂളിന് സമീപം പുഴയിൽ കുളിക്കാനിറങ്ങിയ അഞ്ച് പേർ മുങ്ങിത്താഴുന്നത് കണ്ട് പുഴയിൽ എടുത്ത് ചാടി അഞ്ച് പേരെയും രക്ഷപ്പെടുത്തി വാണിമേൽ സി.സി.മുക്കിലെ പടിക്കലകണ്ടി അമ്മതിൻ്റെ മകൻ മുഹൈമിൻ 15 , വയലിൽ മൊയ്തു വിൻ്റെ മകൻ ഷാമിൽ 14, എന്നിവർ നാടിൻ്റെ അഭിമാനമായി മാറി.
പരപ്പു പാറയിലെ വ്യാപാരികൂട്ടാക്കിച്ചാലിൽ സുരേന്ദ്രൻ്റെ മകൾ ബിൻ ഷി 22, സഹോദരിമക്കളായ സജിത 36, ആഷിലി 23, അഥുൻ 15, സി ഥുൻ 13 ,എ ന്നിവരെയാണ് ഫുഡ്ബാൾ സെലക്ഷൻ കഴിഞ്ഞു പുഴയിൽ കൈകാലുകൾ കഴുകാൻ പോയ ഈ മിടുക്കന്മാർ രക്ഷപ്പെടുത്തിയത് ദൈവം ഇറക്കിയാതാണ് ഈ മക്കളെയെന്ന് രക്ഷപ്പെട്ട സജിത റിപ്പബ്ലിക്ക് ഡെയ്ലിയോട് പറഞ്ഞു.