പത്ത് ലക്ഷം പേര്‍ക്ക് തൊഴില്‍, ക്ഷേമപെന്‍ഷന്‍ 1500 രൂപ: എല്‍ഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി


തിരുവനന്തപുരം: ഇടതു മുന്നണി പ്രകടന പത്രിക പുറത്തിറക്കി. കാര്‍ഷിക, കാര്‍ഷികേതര മേഖലകളില്‍ പത്തുലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും ക്ഷേമ പെന്‍ഷന്‍ 1500 രൂപയാക്കുമെന്നതുമാണ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനം. 'വികസനത്തിന് ഒരു വോട്ട്, സാമൂഹ്യമൈത്രിക്ക് ഒരു വോട്ട്' എന്നാണ് മുദ്രാവാക്യം. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള ഇടതു മുന്നണി കണ്‍വീനര്‍ എ.വിജയരാഘവനാണ് പ്രകടന പത്രിക പുറത്തിറക്കിയത്.


ദാരിദ്ര്യനിര്‍മാര്‍ജനത്തിന് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുമെന്നും പ്രകടന പത്രികയിലുണ്ട്. തദ്ദേശസ്ഥാപനങ്ങള്‍ മുന്‍കൈയെടുത്ത് പത്തുലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. ജനുവരി ഒന്നു മുതല്‍ ക്ഷേമപെന്‍ഷന്‍ 1500 രൂപയായി ഉയര്‍ത്തും. 60 വയസുകഴിഞ്ഞ എല്ലാവര്‍ക്കും പെന്‍ഷന്‍ നല്‍കും. ലൈഫ് മിഷനില്‍ വീടുകിട്ടാത്ത അഞ്ചുലക്ഷം പേര്‍ക്ക് വീട് ഉറപ്പാക്കും. കോവിഡ് വാക്സീന്‍ ഫലപ്രദമായി ജനങ്ങള്‍ക്ക് ലഭ്യമാക്കുമെന്നും പറയുന്നു.
എല്ലാവര്‍ക്കും വെളിച്ചം, എല്ലാവര്‍ക്കും കുടിവെള്ളം, എല്ലാവര്‍ക്കും വീട്‌ എന്ന ലക്ഷ്യത്തിലേക്ക് എത്തുമെന്നും പ്രകടന പത്രികയിലുണ്ട്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക