മെട്രോ കാക്കനാട്ടേക്ക്; സ്ഥലമേറ്റെടുപ്പ് കരട് റിപ്പോർട്ട് 15ന് ശേഷം


കൊ​ച്ചി: ക​ലൂ​ർ ജ​വ​ഹ​ർ​ലാ​ൽ െന​ഹ്റു സ്​​റ്റേ​ഡി​യം മു​ത​ൽ കാ​ക്ക​നാ​ട്​ ഇ​ൻ​ഫോ​പാ​ർ​ക്ക് വ​രെ​യു​ള്ള കൊ​ച്ചി മെ​ട്രോ ര​ണ്ടാം​ഘ​ട്ട നി​ർ​മാ​ണ​ത്തിെൻറ സ്ഥ​ല​മേ​റ്റെ​ടു​പ്പ് സം​ബ​ന്ധി​ച്ച ക​ര​ട് റി​പ്പോ​ർ​ട്ട് ഡി​സം​ബ​ർ 15ന് ​ശേ​ഷം സ​മ​ർ​പ്പി​ക്കും. ഇ​തി​ന് ക​ല​ക്ട​റു​ടെ അ​നു​മ​തി ല​ഭി​ച്ചാ​ൽ അ​ന്തി​മ റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി ഉ​ട​മ​ക​ൾ​ക്ക് പ​ണം കൈ​മാ​റും. കാ​ക്ക​നാ​ട്, ഇ​ട​പ്പ​ള്ളി സൗ​ത്ത്, വാ​ഴ​ക്കാ​ല വി​ല്ലേ​ജു​ക​ളാ​ണ് ഇ​വി​ടെ ഉ​ൾ​പ്പെ​ടു​ന്ന​ത്. കൊ​ച്ചി മെ​ട്രോ റെ​യി​ൽ ലി​മി​റ്റ​ഡ് (കെ.​എം.​ആ​ർ.​എ​ൽ) നി​ശ്ച​യി​ച്ച സ​മ​യ​ക്ര​മ​മ​നു​സ​രി​ച്ച് ആ​ദ്യ ഘ​ട്ട നി​ർ​മാ​ണം ന​ട​ക്കേ​ണ്ട കാ​ക്ക​നാ​ട്, ഇ​ട​പ്പ​ള്ളി സൗ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ലെ ന​ട​പ​ടി​യാ​ണ് പു​രോ​ഗ​മി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം കാ​ക്ക​നാ​ട് വി​ല്ലേ​ജി​ലെ സ്ഥ​ല​മെ​ടു​പ്പി​ൽ എ​തി​ർ​പ്പ് പ്ര​ക​ടി​പ്പി​ച്ച് ര​ണ്ട് പേ​ർ കേ​സ് ന​ൽ​കി​യി​ട്ടു​ണ്ട്. കെ.​എം.​ആ​ർ.​എ​ല്ലു​മാ​യു​ള്ള ച​ർ​ച്ച​യി​ലൂ​ടെ​യോ കേ​സി​ലെ തീ​ർ​പ്പി​ലൂ​ടെ​യോ തീ​രു​മാ​ന​മാ​കു​ന്ന​ത് വ​രെ വി​ല്ലേ​ജി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. സ്ഥ​ലം ഉ​ട​മ​ക​ളെ വി​ളി​ച്ചു​വ​രു​ത്തി രേ​ഖ​ക​ൾ പ​രി​ശോ​ധി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് പു​രോ​ഗ​മി​ക്കു​ന്ന​ത്. ഇ​തി​ന് മു​മ്പ് പൂ​ർ​ത്തി​യാ​ക്കേ​ണ്ട പ്ര​ഥ​മ വി​ല​നി​ർ​ണ​യ റി​പ്പോ​ർ​ട്ട്, വി​ശ​ദ വി​ല​നി​ർ​ണ​യ സ്​​റ്റേ​റ്റ്മെൻറ് എ​ന്നി​വ​ക്ക് അം​ഗീ​കാ​രം കി​ട്ടി. സ്ഥ​ല​വി​ല മാ​ത്രം നി​ശ്ച​യി​ച്ചു​ള്ള രേ​ഖ​യാ​ണ് പ്ര​ഥ​മ വി​ല​നി​ർ​ണ​യ റി​പ്പോ​ർ​ട്ട്. സ്ഥ​ലം, അ​തി​ലെ നി​ർ​മി​തി​ക​ൾ, മ​ര​ങ്ങ​ൾ അ​ട​ക്ക​മു​ള്ള മ​റ്റു​വ​സ്തു​വ​ക​ക​ൾ എ​ന്നി​വ​യു​ടെ​യെ​ല്ലാം വി​ല നി​ർ​ണ​യി​ച്ച റി​പ്പോ​ർ​ട്ടാ​ണ് വി​ശ​ദ വി​ല​നി​ർ​ണ​യ സ്​​റ്റേ​റ്റ്മെൻറ്. ക​ക്ഷ‍ി​ക​ളെ വി​ളി​ച്ചു​വ​രു​ത്തി രേ​ഖ​ക​ൾ പ​രി​ശോ​ധി​ക്കു​മ്പോ​ൾ വി​ല അ​റി​യി​ക്കാ​നാ​ണ്​ ഇ​ത്.

അ​ഞ്ച് കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ൽ ക​ഴി​ഞ്ഞ മൂ​ന്ന് വ​ർ​ഷം വി​ൽ​പ​ന​യാ​യ വ​സ്തു​ക്ക​ളു​ടെ ആ​ധാ​രം പ​രി​ശോ​ധി​ച്ചാ​ണ് വി​ല​നി​ർ​ണ​യം. ഏ​റ്റ​വും കൂ​ടി​യ വി​ല​യി​ൽ വി​ൽ​പ​ന ന​ട​ന്ന അ​ഞ്ച് വ​സ്തു​വിെൻറ ശ​രാ​ശ​രി ക​ണ​ക്കാ​ക്കി​യാ​ണ് തു​ക നി​ശ്ച​യി​ക്കു​ന്ന​ത്. ഇ​തോ​ടൊ​പ്പം സ്ഥ​ല​ത്ത് ഉ​ൾ​ക്കൊ​ള്ളു​ന്ന നി​ർ​മി​തി​ക​ളു​ടെ​യും വ​സ്തു​ക്ക​ളു​ടെ​യും വി​ല​യും ന​ഷ്​​ട​പ​രി​ഹാ​ര​വും കൂ​ട്ടി​ച്ചേ​ർ​ത്തു​ള്ള​താ​ണ് തു​ക. ഡി​സം​ബ​ർ 15ന് ​മു​മ്പ് തൃ​പ്പൂ​ണി​ത്തു​റ പാ​ത​യി​ലെ വ​ട​ക്കേ​ക്കോ​ട്ട സ്​​റ്റേ​ഷ​െൻറ ഭൂ​മി കൈ​മാ​റേ​ണ്ട​തി​നാ​ലാ​ണ് കാ​ക്ക​നാ​ട് റൂ​ട്ടി​ലെ പ്ര​വൃ​ത്തി​ക​ൾ വൈ​കു​ന്ന​ത്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക