ദീർഘദൂര സർവിസുകൾ പുനരാരംഭിച്ച്​ കെ.എസ്​.ആർ.ടി.സി; തുടങ്ങിയത്​ 219 സർവിസ്




കോ​ട്ട​യം:  കോ​വി​ഡ്​ വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന്​ നി​ർ​ത്തി​വെ​ച്ച ദീ​ർ​ഘ​ദൂ​ര സ​ർ​വി​സു​ക​ൾ പു​ന​രാ​രം​ഭി​ച്ച്​ കെ.​എ​സ്.​ആ​ർ.​ടി.​സി. ഇ​തു​വ​രെ 219 സ​ർ​വി​സു​ക​ൾ​ പു​ന​രാ​രം​ഭി​ച്ച​താ​യി കോ​ർ​പ​റേ​ഷ​ൻ വ​ക്​​താ​വ്​ 'മാ​ധ്യ​മ'​ത്തോ​ട്​ പ​റ​ഞ്ഞു. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലാ​യി 10 എ​ണ്ണം കൂ​ടി ആ​രം​ഭി​ക്കും. ഇ​തോ​ടെ മൊ​ത്തം എ​ണ്ണം 230 ആ​കും.

എ​റ​ണാ​കു​ളം, തി​രു​വ​ന​ന്ത​പു​രം, കോ​ട്ട​യം, പ​ത്ത​നം​തി​ട്ട, മാ​ന​ന്ത​വാ​ടി, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, സു​ൽ​ത്താ​ൻ ബ​ത്തേ​രി, ആ​ല​പ്പു​ഴ​യ​ട​ക്കം പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നു​ള്ള സ്​​കാ​നി​യ, സൂ​പ്പ​ർ ഡീ​ല​ക്​​സ്, സൂ​പ്പ​ർ എ​ക്​​സ്​​പ്ര​സ്, സൂ​പ്പ​ർ ഫാ​സ്​​റ്റ്​ സ​ർ​വി​സു​ക​ളാ​ണ്​ നി​ര​ത്തി​ലു​ള്ള​ത്.

അ​ന്ത​ർ സം​സ്​​ഥാ​ന സ​ർ​വി​സു​ക​ളും ഉ​ൾ​പ്പെ​ടും. ദീ​ർ​ഘ​ദൂ​ര ബ​സു​ക​ളു​ടെ കു​റ​വു​മൂ​ലം ബു​ദ്ധി​മു​ട്ടു​ന്ന മ​ല​യോ​ര മേ​ഖ​ല​ക​ളി​ൽ​നി​ന്ന്​ വ​രും​ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ഫാ​സ്​​റ്റ്​ പാ​സ​ഞ്ച​ർ സ​ർ​വി​സു​ക​ൾ തു​ട​ങ്ങാ​ൻ യൂ​നി​റ്റ്​ ഓ​ഫി​സ​ർ​മാ​ർ​ക്ക്​ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ക​ട്ട​പ്പ​ന, കു​മ​ളി, മൂ​ന്നാ​ർ, പാ​ലാ, എ​രു​മേ​ലി, ഈ​രാ​റ്റു​പേ​ട്ട എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള തി​രു​വ​ന​ന്ത​പു​രം സ​ർ​വി​സു​ക​ളും പാ​ല, കു​മ​ളി, ക​ട്ട​പ്പ​ന എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള മ​ല​ബാ​ർ സ​ർ​വി​സു​ക​ളും പു​ന​രാ​രം​ഭി​ച്ച​തി​ൽ​പെ​ടും. മം​ഗ​ലാ​പു​രം-​മൂ​കാം​ബി​ക സ​ർ​വി​സും ആ​രം​ഭി​ച്ചു. കോ​ഴി​ക്കോ​ട്, എ​റ​ണാ​കു​ളം ഡി​പ്പോ​ക​ളി​ൽ​നി​ന്ന്​ കൂ​ടു​ത​ൽ ബം​ഗ​ളൂ​രു, മൈ​സൂ​ർ സ​ർ​വി​സു​ക​ളും വൈ​കാ​തെ ആ​രം​ഭി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക