തൃശൂർ: തൃശൂർ ചാവക്കാട് സബ് ജയിലിൽ പോക്സോ കേസ് പ്രതി തൂങ്ങി മരിച്ച നിലയിൽ. തൃശൂർ കുട്ടനെല്ലൂർ കുന്നത്തുകടങ്ങര വീട്ടിൽ ബെൻസൻ (22) ആണ് മരിച്ചത്. വിയ്യൂർ സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയാണ്. കഴിഞ്ഞ മാസം 13നാണ് ഇയാൾ റിമാൻഡിലായത്.
കോണ്‍ഫറന്‍സ് ഹാളിലെ ഫാനില്‍ ഉടുതുണി കെട്ടി തൂങ്ങിയാണ് മരിച്ചത്. ഉച്ചയ്ക്ക് 12 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ജയില്‍ അധികൃതരുടെ ശ്രദ്ധമാറിയ സമയത്താണ് ജീവനൊടുക്കിയതെന്ന് കരുതുന്നു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056,