ബിഹാറിലെ മാഝിയിൽ സി പി എമ്മിന് ഉജ്ജ്വലവിജയം; ഡോ. സത്യേന്ദ്ര യാദവ് ജയിച്ച് കയറിയത് 25,386 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ


മാഝി: ബിഹാർ നിയ.മസഭ തെരഞ്ഞെടുപ്പിൽ മാഝി മണ്ഡലത്തിൽ ഉജ്ജ്വലവിജയം നേടി സി പി ഐ എം. ഡോ സത്യേന്ദ്ര യാദവ് ആണ് മാഝി മണ്ഡലത്തിൽ വിജയിച്ചത്. ആകെ പോൾ ചെയ്തതിൽ 59324 വോട്ടുകളാണ് സത്യേന്ദ്ര യാദവിന് ലഭിച്ചത്. 25,386 വോട്ടുകളുടെ ഭൂരുപക്ഷത്തിനാണ് മാഝിയിൽ സി പി എമ്മിന്റെ വിജയം.
സ്വതന്ത്ര സ്ഥാനാർഥിയായ റാണാ പ്രതാപ് സിംഗ് ആണ് രണ്ടാമത് എത്തിയത്. 33,938 വോട്ടുകളാണ് റാണാ പ്രതാപ് സിംഗിന് ലഭിച്ചത്. അതേസമയം, ജെ ഡി യു സ്ഥാനാർത്ഥിയായ മാധവി കുമാരി 29155 വോട്ടുകളുമായി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

സി പി എമ്മിന്റെ വിദ്യാർത്ഥി പ്രസ്ഥാനമായ എസ് എഫ് ഐയിലൂടെ ഇടതു രാഷ്ട്രീയത്തിലേക്ക് എത്തിയ ആളാണ് ഡോ സത്യേന്ദ്ര യാദവ്. മൂന്നാം തവണ അങ്കത്തിനിറങ്ങിയപ്പോൾ ആണ് ഡോ സത്യേന്ദ്ര യാദവിനെ വിജയം തുണച്ചത്.

2010ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഡോ സത്യേന്ദ്ര യാദവ് നേടിയത് 5541 വോട്ടുകൾ ആയിരുന്നു. അഞ്ചു വർഷത്തിനു ശേഷം 2015ൽ തെരഞ്ഞെടുപ്പ് അങ്കത്തിന് വീണ്ടും ഇറങ്ങിയപ്പോൾ അത് പതിനെണ്ണായിരത്തിലേക്ക് ഉയർന്നു. മൂന്നാം തവണ ഇരുപത്തയ്യായിരത്തിൽ അധികം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സത്യേന്ദ്ര യാദവ് വിജയം കണ്ടത്.

സി പി എം സരൺ ജില്ല സെക്രട്ടറിയറ്റ് അംഗവും കിസാൻസഭ ജില്ല സെക്രട്ടറിയുമാണ് നാൽപത്തിമൂന്നുകാരനായ സത്യേന്ദ്ര. പാട്ന നഗരത്തിൽ നിന്ന് 100 കിലോമീറ്റർ പടിഞ്ഞാറ് യു പിയുമായി അതിർത്തി പങ്കിടുന്ന ഗാങ്റ നദിയോട് ചേർന്നാണ് മാഝി മണ്ഡലം. ഇവിടുത്തെ ആളുകളുടെ മുഖ്യ ഉപജീവനമാർഗം കൃഷിയും മത്സ്യബന്ധനവുമാണ്.

മുപ്പത്തിരണ്ടാം വയസിലാണ് മണ്ഡലത്തിൽ ആദ്യ മത്സരത്തിന് സത്യേന്ദ്ര യാദവ് ഇറങ്ങിയത്. എന്നാൽ, അന്ന് അഞ്ചുശതമാനം വോട്ടു നേടി. പത്തു വർഷത്തിനിപ്പുറം അതേ മണ്ഡലത്തിൽ വിജയക്കൊടി പാറിച്ചിരിക്കുകയാണ് ഡോ. സത്യേന്ദ്ര യാദവ്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക