"മൊ​ഴി​മാ​റ്റാ​ന്‍ 25 ല​ക്ഷ​വും അ​ഞ്ച് സെ​ന്‍റ് സ്ഥ​ല​വും'; ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ ദിലീപിന് അനുകൂലമായി മൊഴി മാറ്റിപ്പറയാന്‍ വലിയ തുക വാഗ്ദാനം ചെയ്തെന്ന് സാ​ക്ഷി-​ ജെന്‍സണ്‍


തൃശ്ശൂര്‍: നടിയെ ആക്രമിച്ച കേസില്‍ മറ്റൊരു സാക്ഷിയെയും സ്വാധീനിക്കാന്‍ ശ്രമമെന്ന് പരാതി. എന്നാല്‍ കേസില്‍ ദിലീപിനെതിരായ സാക്ഷിമൊഴി മാറ്റിപ്പറയില്ലെന്ന് തൃശ്ശൂര്‍ ചുവന്നമണ്ണ് സ്വദേശി ജെന്‍സണ്‍. മൊഴി മാറ്റിയാല്‍ 25 ലക്ഷം രൂപയും അഞ്ച് സെന്‍റ് ഭൂമിയും നല്‍കാമെന്ന് പ്രതിഭാഗം പറഞ്ഞതായി കാട്ടി ജെന്‍സണ്‍ തിങ്കളാഴ്ച തൃശ്ശൂര്‍ പീച്ചി പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഒരു കാരണവശാലും മൊഴി മാറ്റില്ലെന്ന് ജെന്‍സണ്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി പറഞ്ഞത്. 


കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഓഫീസ് സെക്രട്ടറി രാവിലെ അറസ്റ്റിലായിരുന്നു. എന്നാല്‍ സ്വാധീനങ്ങള്‍ക്ക് മുന്‍പില്‍ വീഴില്ലെന്ന് ജെന്‍സണ്‍ മാധ്യമങ്ങളോട് പറയുഞ്ഞു. ദിലീപിനെതിരായ മൊഴി മാറ്റില്ല. പ്രതിഭാഗം സ്ഥിരമായി വിളിച്ച്‌ സ്വാധീനം ചെലുത്താന്‍ ശ്രമിച്ചതുകൊണ്ടാണ് പൊലീസില്‍ പരാതി നല്‍കേണ്ടി വന്നത്. ദിലീപിന്‍റെ അഭിഭാഷകന്‍റെ നിര്‍ദേശപ്രകാരം കൊല്ലം സ്വദേശി നാസര്‍ എന്നയാളാണ് തന്നെ വിളിച്ചത് എന്നാണ് ജിന്‍സണിന്‍റെ പരാതിയിലുള്ളത്. നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ പള്‍സര്‍ സുനിയുടെ ജയിലിലെ സഹതടവുകാരനായിരുന്നു ജെന്‍സണ്‍. മോഷണക്കുറ്റവുമായി ബന്ധപ്പെട്ടാണ് ജെന്‍സണ്‍ ജയിലിലായത്. സെല്ലില്‍ വച്ച്‌ സുനിയുമായി നല്ല സൗഹൃദമുണ്ടായി. നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ പള്‍സര്‍ സുനി ജെന്‍സണോട് പറഞ്ഞെന്നും, ദിലീപ് പറഞ്ഞിട്ടാണ് നടിയെ ആക്രമിച്ചതെന്നും, അത് ക്വട്ടേഷനായിരുന്നുവെന്നും സുനി പറഞ്ഞെന്നും ജെന്‍സണ്‍ പിന്നീട് പുറത്തുവന്ന ശേഷം പോലീസിന് മൊഴി നല്‍കി. ഇത് കേസന്വേഷണത്തില്‍ നിര്‍ണായകമാവുകയും ചെയ്തു.


കേസില്‍ കോടതിയില്‍ നിലനില്‍ക്കുന്ന നിര്‍ണായക സാക്ഷികളിലൊരാളാണ് മൊഴി മാറ്റാന്‍ സമ്മര്‍ദ്ദമുണ്ടെന്ന് കാട്ടി രംഗത്ത് വന്നിരിക്കുന്നത്. എന്നാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ വന്‍തോതില്‍ ശ്രമം നടന്നേക്കാമെന്ന് പ്രോസിക്യൂഷന്‍ ആദ്യം മുതലേ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കേസില്‍ ജഡ്ജി നിഷ്പക്ഷമായല്ല കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്നും, അവരെ മാറ്റണമെന്നും കാട്ടി പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളുകയാണുണ്ടായത്. ഇതേത്തുടര്‍ന്ന് കേസില്‍ സര്‍ക്കാര്‍ നിയോഗിച്ച സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ രാജി വച്ചു. 


ഇതിനിടെയാണ്, സാക്ഷികളെ സ്വാധീനിക്കാന്‍ തുടര്‍ച്ചയായി ശ്രമം നടക്കുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്. കേസിലെ മാപ്പുസാക്ഷിയായ വിപിന്‍ലാലിനെ ഭീഷണിപ്പെടുത്തിയ കേസില്‍ കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഓഫീസ് സെക്രട്ടറി പ്രദീപ് കോട്ടത്തലയെ അറസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് ജെന്‍സണ്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്. ഈ കേസില്‍ തിങ്കളാഴ്ച കാസര്‍കോട് കോടതി പ്രദീപ് കോട്ടത്തലയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക