4000 കോടിയുടെ അഴിമതി; കോൺഗ്രസ്​ നേതാവും മുൻ മന്ത്രിയുമായ റോഷൻ ബേഗ് ​അറസ്റ്റിൽ
ന്യൂഡൽഹി: കർണാടകയിലെ 4000 കോടി രൂപയുടെ ഐ -മോണിറ്ററി അഡ്വൈസറിയുടെ പോൻസി അഴിമതിയുമായി ബന്ധപ്പെട്ടു​ കോൺഗ്രസിന്റെ മുൻ മന്ത്രി റോഷൻ ബേഗ്​ അറസ്റ്റിൽ ആയിരിക്കുന്നു. കോടതിയിൽ ഹാജരാക്കിയ അദ്ദേഹത്തെ 14 ദിവസത്തേക്ക്​ ജുഡീഷ്യൽ കസ്​റ്റഡിയിൽ വിട്ടിരിക്കുകയാണ്.

വ്യക്തമായ തെളിവുകളുടെ അടിസ്​ഥാനത്തിലാണ്​ റോഡൻ ബേഗിനെ അറസ്​റ്റ്​ ചെയ്​തതെന്ന്​ സി.ബി.ഐ അറിയിക്കുകയുണ്ടായി.

റോഷൻ ബേഗിനെ എം.എൽ.എ സ്​ഥാനത്തുനിന്ന്​ അയോഗ്യനാക്കിയിരുന്നു. 2019 ജൂണിൽ കോൺഗ്രസ്​ റോഷനെ സസ്​പെൻഡ്​ ചെയ്യുകയും ചെയ്​തിരുന്നു. നിക്ഷേപകർക്ക്​ വൻ ലാഭം വാഗ്​ദാനം ചെയ്​ത്​ കോടിക്കണക്കിന്​ രൂപ തട്ടിയെടുത്തുവെന്നതാണ്​ കേസ്​ ചുമത്തിയിരിക്കുന്നത്.

ബംഗളൂരു ആസ്​ഥാനമായി പ്രവർത്തിക്കുന്ന ഐ.എം.എ ഗ്രൂപ്പ്​ പോൺസി നിക്ഷേപ പദ്ധതിവഴി കോടിക്കണക്കിന്​ രൂപ തട്ടിയെടുത്തതിലായിരുന്നു സി.ബി.ഐ അന്വേഷണം നടക്കുന്നത്.

നിക്ഷേപകർക്ക്​ പണം നഷ്​ടമാകുകയും സ്​ഥാപകനായ മൻസൂർ ഖാൻ വിദേശത്തേക്ക്​ കടക്കുകയുമായിരുന്നു. ഇതോടെ ആയിരക്കണക്കിന്​ നിക്ഷേപകൾ വഞ്ചിക്ക​െപ്പട്ടു. മൻസൂർ ഖാനെ പിന്നീട്​ അറസ്​റ്റ്​ ചെയുകയുണ്ടായി. റോഷന്​ 400 കോടി കൈമാറിയെന്നും തിരികെ നൽകിയില്ലെന്നും പറയു​ന്ന ഓഡി​യോ മൻസൂർ വിദേശത്തുവെച്ച്​ പുറത്തുവിട്ടിരുന്നു. എന്നാൽ ആരോപണങ്ങൾ റോഷൻ ബേഗ്​ നിഷേധിക്കുകയുണ്ടായി. എങ്കിലും സി.​ബി.ഐ അന്വേഷണം റോഷനിലേക്കും നീളുകയായിരുന്നു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക