43 മൊബൈല്‍ ആപ്പുകള്‍ നിരോധിച്ച് സര്‍ക്കാര്‍; നീക്കം രാജ്യസുരക്ഷയും ക്രമസമാധാനവും മുന്‍നിര്‍ത്തിന്യൂഡല്‍ഹി : 43 മൊബൈല്‍ ആപ്ലിക്കേഷനുകള്‍ നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വെല്ലുവിളി ഉയര്‍ത്തുകയും രാജ്യസുരക്ഷയ്ക്കും ക്രമസമാധാനത്തിനും ഭീഷണിയാവുകയും ചെയ്യുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ആപ്പുകളാണ് നിരോധിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.

ചൈനീസ് റീടെയ്ല്‍ കമ്പനിയായ ആലിബാബ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള നാലെണ്ണമടക്കം നിരവധി ചൈനീസ് കമ്പനികളുടെ ആപ്പുകള്‍ ഇന്ന് നിരോധിച്ചവരില്‍ ഉള്‍പ്പെടുന്നു. ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐ.ടി മന്ത്രാലയമാണ് ഐ.ടി ആക്ടിലെ 69- എ വകുപ്പ് പ്രകാരം മൊബൈല്‍ ആപ്പുകള്‍ നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ഇന്ത്യന്‍ സൈബര്‍ ക്രൈം കോ ഓര്‍ഡിനേഷന്‍ സെന്റര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഐ.ടി മന്ത്രാലയം 43 ആപ്പുകള്‍ നിരോധിച്ചത്.

നിരോധിച്ച ആപ്പുകള്‍ ഇവയാണ് :

AliSuppliers Mobile App

Alibaba Workbench

AliExpress - Smarter Shopping, Better Living

Alipay Cashier

Lalamove India - Delivery App

Drive with Lalamove India

Snack Video

CamCard - Business Card Reader

CamCard - BCR (Western)

Soul- Follow the soul to find you

Chinese Social - Free Online Dating Video App & Chat

Date in Asia - Dating & Chat For Asian Singles

WeDate-Dating App

Free dating app-Singol, start your date!

Adore App

TrulyChinese - Chinese Dating App

TrulyAsian - Asian Dating App

ChinaLove: dating app for Chinese singles

DateMyAge: Chat, Meet, Date Mature Singles Online

AsianDate: find Asian singles

FlirtWish: chat with singles

Guys Only Dating: Gay Chat

Tubit: Live Streams

WeWorkChina

First Love Live- super hot live beauties live online

Rela - Lesbian Social Network

Cashier Wallet

MangoTV

MGTV-HunanTV official TV APP

WeTV - TV version

WeTV - Cdrama, Kdrama&More

WeTV Lite

Lucky Live-Live Video Streaming App

Taobao Live

DingTalk

Identity V

Isoland 2: Ashes of Time

BoxStar (Early Access)

Heroes Evolved

Happy Fish

Jellipop Match-Decorate your dream island!

Munchkin Match: magic home building

Conquista Online II

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക