ദേശീയ ദിനാഘോഷത്തിൽ 628 തടവുകാരെ മോചിപ്പിക്കാന്‍ യുഎഇ ഭരണാധികാരി ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്റെ ഉത്തരവ്


അബുദാബി: യുഎഇയുടെ നാല്‍പത്തി എട്ടാം ദേശീയ ദിനത്തോടനുബന്ധിച്ച് 628 തടവുകാരെ മോചിപ്പിക്കും. ഇതിന് പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ ഉത്തരവിട്ടു.

രാജ്യത്തെ ജയിലുകളില്‍ കഴിയുന്നവര്‍ക്ക് മോചനം ലഭിക്കും. ഇവരുടെ സാമ്പത്തിക ബാധ്യതകളും പിഴകളും ഒഴിവാക്കി നല്‍കും. ശിക്ഷാ കാലയളവില്‍ നല്ല പെരുമാറ്റം കാഴ്‍ചവെച്ചവരാണ് മോചിതരാകുന്നത്.

യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും അജ്‍മാന്‍ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമിയും 49 തടവുകാര്‍ക്ക് മാപ്പ് നല്‍കിക്കൊണ്ട് ഉത്തരവിട്ടിട്ടുണ്ട്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക