ചേളന്നൂരിൽ വ്യാജ വാറ്റ് വേട്ട; 80 ലിറ്റർ വാഷ് എക്സൈസ് പിടികൂടി നശിപ്പിച്ചുകോഴിക്കോട്: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാപക പരിശോധനകളുടെ ഭാഗമായി കോഴിക്കോട് എക്സൈസ് എൻഫോഴ്സ്മെന്റ് & ആന്റി നാർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് പ്രിവന്റീവ് ഓഫീസർ സന്തോഷ് ചെറുവോട്ടിൻ്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ ചേളന്നൂർ അംശം എരവണ്ണൂർ ദേശത്ത് കോട്ടാട്ട് കുന്ന് കുടിവെള്ള പദ്ധതിയുടെ വാട്ടർ ടാങ്കിന് സമീപത്ത് വെച്ച് ഉടമസ്ഥനില്ലാത്ത നിലയിൽ 80 ലിറ്റർ വാഷ് സൂക്ഷിച്ച് വച്ചത് കണ്ടെടുത്തു നശിപ്പിച്ചു.

ചേളന്നൂർ എക്സൈസ് റെയ്ഞ്ചിൽ കേസ് രജിസ്റ്റർ ചെയ്തു.റെയ്ഡിൽ സി.ഇ.ഒ മാരായ അജിത്ത്, പ്രജിത്ത്,അഖിൽ,വനിത സി.ഇ.ഒ സിജിനി എന്നിവർ പങ്കെടുത്തു.കഴിഞ്ഞ ദിവസം സമീപ സ്ഥലത്ത് നിന്ന് 105 ലിറ്റർ വാഷ് കണ്ടെത്തി നശിപ്പിച്ചിരുന്നു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക