മുംബൈ: മഹാരാഷ്ട്രയിലെ സത്താറയില്‍ ട്രാവലര്‍ നദിയിലേക്ക് മറിഞ്ഞ് അഞ്ച് മലയാളികള്‍ മരിച്ചു. മുംബൈയില്‍ നിന്ന് ഗോവയിലേക്ക് പോകുകയായിരുന്നു വാഹനമാണ് അപകടത്തില്‍പെട്ടത്. വാഹനത്തിലുണ്ടായിരുന്ന എട്ടുപേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. നവിമുബൈയിലെ വാഷി സ്വദേശികളാണ് മരിച്ചത്. മരിച്ചവരിൽ ഒരു സ്ത്രീയും മൂന്നു വയസ്സുള്ള കുട്ടിയുമുണ്ടെന്നാണ് റിപ്പോർട്ട്.
സത്താറയ്ക്ക് സമീപം കരാടിൽ പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു അപകടം. ഉർമുടി പാലത്തിൽ നിന്ന് 50 അടി കൊക്കയിലേക്ക് വണ്ടി മറിയുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണെന്ന് കരുതുന്നു. പരിക്കേറ്റവരെ സത്താറ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.