സൗദിയിൽ പ്രവാസി മലയാളി പാക്കിസ്ഥാനിയുടെ കുത്തേറ്റ് മരിച്ചു


ജിദ്ദ: ജിദ്ദയിലെ ഇന്‍ഡ്രസ്ട്രിയല്‍ സിറ്റിയില്‍ മലപ്പുറം സ്വദേശിയെ കുത്തിക്കൊലപ്പെടുത്തി. മലപ്പുറം കൂടിലങ്ങാടി സ്വദേശി അബ്ദുല്‍ അസീസ് ആണ് കൊല്ലപ്പെട്ടത് . കൂടെ ജോലിചെയ്യുന്ന പാക്കിസ്ഥാന്‍ സ്വദേശി കത്തികൊണ്ട് കുത്തികൊലപ്പെടുത്തുകയായിരുന്നു .

ഫാര്‍മസ്യൂട്ടിക്കല്‍ സൊല്യൂഷ്യന്‍ ഇന്‍ഡസ്ട്രിയല്‍ എന്ന കമ്പനിയില്‍ മെയിന്റിനെന്‍സ് സൂപ്പര്‍വൈസറായിരുന്നു അബ്ദുല്‍. രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ ഒറ്റൊരു മലയാളിക്കും ഒരു ബംഗ്ലാദേശ് പൗരനും പരിക്കേറ്റിട്ടുണ്ട്. നേരത്തെയുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് വിവരം .

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക