തട്ടി വീഴ്ത്തിയ ശേഷം കാർ ദേഹത്ത് കയറി; വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം


മലപ്പുറം: ചുങ്കത്തറ മുട്ടിക്കടവില്‍ കാര്‍ ദേഹത്ത് ഇടിച്ചു കയറി മൂന്ന് വയസുകാരി മരിച്ചു. പാലേമാട് സ്വദേശി പുളിക്കല്‍ സൈഫുദ്ദീന്‍ - ഫര്‍സാന ദമ്പതിമാരുടെ മകള്‍ ആയിഷയാണ് മരിച്ചത്. വൈകിട്ട് ആറരയോടെ ആണ് സംഭവം.

വീട്ടുമുറ്റത്ത് വച്ച്‌ പിറകോട്ടെടുത്ത കാര്‍ ആയിഷയുടെ ദേഹത്ത് ഇടിച്ച് കയറുകയായിരുന്നു. പരുക്കേറ്റ കുട്ടിയെ ഉടന്‍ തന്നെ നിലമ്പൂര്‍ ജില്ല ആശുപത്രിയിലത്തെിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം പാലേമാട് ജുമാമസ്ജിദ് കബര്‍സ്ഥാനില്‍ സംസ്‌കരിക്കും.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക