AGAINST POLICE | തെരുവ് കച്ചവടക്കാരോട് മോശമായി പെരുമാറിയ പോലീസ് ഉദ്യോഗസ്ഥനെ തീവ്ര പരിശീലനത്തിന് അയച്ചു


കണ്ണൂര്‍: തെരുവ് കച്ചവടക്കാരോട് മോശമായി പെരുമായറിയ ചെറുപുഴ ഇന്‍സ്‌പെക്ടര്‍ക്കെതിരെ നടപടി. വിനീഷ് കുമാറിനെ കെഎപി നാലാം ബറ്റാലിയനിലേക്ക് തീവ്ര പരിശീലനത്തിന് അയച്ചു. അടുത്ത ഉത്തരവുണ്ടാകും വരെയാണ് പരിശീലനം തുടരും.
ചെറുപുഴ ടൗണിന് സമീപത്ത് റോഡ് വക്കില്‍ കച്ചവടം നടത്തിയിരുന്നവര്‍ക്ക് നേരെയായിരുന്നു ഇന്‍സ്‌പെകടറുടെ വിരട്ടല്‍. അസഭ്യവര്‍ഷം സാമൂഹ്യ മാധ്യമങ്ങളിലടക്കം പ്രചരിച്ചതോടെ ഇന്‍സ്‌പെക്ടര്‍ക്കെതിരെ നടപടി എടുക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തളിപറമ്ബ ഡിവൈഎസ്പിയോട് അന്വേഷിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ പൊലീസ് മേധാവി ആവശ്യപ്പെട്ടത്. സ്‌പെഷ്യല്‍ ബ്രാഞ്ചും , ഇന്റലിജന്‍സും സംഭവം പരിശോധിച്ച് റിപ്പോര്‍ട്ട് കൈമാറിയിരുന്നു.കച്ചവടക്കാരിലൊരാളാണ് ദൃശ്യങ്ങള്‍ രഹസ്യമായി പകര്‍ത്തി സമൂഹ മാധ്യമങ്ങളിലിട്ടത്. തെരുവ് കച്ചവടക്കാരാണ് ആദ്യം പ്രകോപനം ഉണ്ടാക്കിയതെന്നും സാമൂഹ്യ മാധ്യമങ്ങളില്‍ വന്ന ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതാണെന്നുമായിരുന്നു ഇന്‍സ്‌പെക്ടര്‍ പറയുന്നത്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക