പരുമല: അഖില മലങ്കര പ്രാര്‍ത്ഥനായോഗം വാര്‍ഷിക സമ്മേളനം പരുമലയില്‍ നടന്നു. ദൈവഹിതം തിരിച്ചറിഞ്ഞ് സ്വയം സമര്‍പ്പിക്കുന്നതാണ് യഥാര്‍ത്ഥ ആത്മികജീവിതത്തിന്റെ അടിസ്ഥാനം എന്ന് മാവേലിക്കര ഭദ്രാസന സഹായ മെത്രാപ്പോലിത്ത അലക്സിയോസ് മാര്‍ യൗസേബിയോസ് പറഞ്ഞു.
അഖില മലങ്കര പ്രാര്‍ത്ഥനായോഗം വാര്‍ഷിക സമ്മേളനം പരുമലയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഡ്വ.ബിജു ഉമ്മന്‍ മുഖ്യ സന്ദേശം നല്കി.
അഭി.ഏബ്രഹാം മാര്‍ എപ്പിഫാനിയോസ് മെത്രാപ്പോലിത്ത, ഫാ.എം.സി.കുര്യാക്കോസ്, ഫാ.ബിജു മാത്യു പ്രക്കാനം, ഫാ.ജോണ്‍ വര്‍ഗീസ് കൂടാരത്തില്‍, സനാജി ജോര്‍ജ്ജ്, ഐസക് തോമസ് എന്നിവര്‍ പ്രസംഗിച്ചു.
ലോക് ഡൗണ്‍ സമയത്ത് നടത്തിയ ക്വിസ് മത്സരവിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു. ഡോ.ഐസക് തോമസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രാര്ത്ഥനായോഗത്തിന്റെ പുതിയ ലോഗോ പ്രകാശനം പരുമല സെമിനാരി മാനേജര്‍ ഫാ.എം.സി.കുര്യാക്കോസ് നിര്‍വഹിച്ചു.