അമാൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ്; ഇന്ന് മാത്രം റിപ്പോർട്ട് ചെയ്തത് 15 പരാതികള്‍, ആകെ പരാതികളുടെ എണ്ണം 21 ആയി: എംഡി ഒളിവിൽ


പയ്യന്നൂർ: പയ്യന്നൂരിലെ അമാൻ ഗോൾഡ് നിക്ഷേപ തട്ടിപ്പില്‍ ഒരു കോടി രൂപ നഷ്ടപെട്ടതായാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഇന്ന് മാത്രം 15 പരാതികളാണ് ലഭിച്ചത്. ജ്വല്ലറി എം.ഡി ഒളിവിലെന്നാണ് പൊലീസ് പറയുന്നത്.

കണ്ണൂർ പയ്യന്നൂരിലെ അമാൻ ഗോൾഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച് 15 പരാതികളാണ് ഇന്ന് പയ്യന്നൂർ പോലീസ് സ്റ്റേഷനിലെത്തിയത്. ഏഴ് പരാതികൾ വിദേശത്ത് നിന്നാണ്. ലക്ഷങ്ങൾ നിക്ഷേപമായി വാങ്ങി തിരിച്ചു കൊടുത്തില്ലെന്നാണ് പരാതി.

എന്നാൽ പലർക്കും പണം തിരിച്ചു വേണം എന്ന് മാത്രമാണ് ആവശ്യം. അതിനാൽ ചില പരാതികളിൽ കൂടുതൽ പരിശോധന നടത്തിയ ശേഷമേ തുടർ നടപടികൾ സ്വീകരിക്കുകയുള്ളു. ജ്വല്ലറിക്കെതിരായ പരാതികളുടെ എണ്ണം 21 ആയി. ആറ് കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ലഭിച്ച പരാതികൾ പ്രകാരം ഒരു കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായാണ് പൊലീസിന്‍റെ നിഗമനം. ഡയറക്ടർമാരിൽ ചിലർ വിദേശത്താണ്. ഇവരെ ചോദ്യം ചെയ്യണമെന്ന് പോലീസ് പറഞ്ഞു. ജ്വല്ലറി എംഡി പി.കെ മൊയ്തു ഹാജി ഒളിവിലാണ് എന്നാണ് സൂചന.

2016 മുതൽ 2019 വരെ പയ്യന്നൂരിലെ പെരുമ്പയില്‍ പ്രവർത്തിച്ച അമാൻ ഗോൾഡ് ജ്വല്ലറിയാണ് ഫാഷൻ ഗോൾഡ് മാതൃകയിൽ തട്ടിപ്പ് നടത്തിയത്. 2019ൽ ജ്വല്ലറി അടച്ച ശേഷം നിക്ഷേപകർക്ക് പണം തിരികെ കിട്ടിയില്ല. തുടർന്ന് ജ്വല്ലറി എംഡി പി കെ മൊയ്തു ഹാജി നേരിട്ടെത്തി പണം നൽകാമെന്ന് പറഞ്ഞിരുന്നെങ്കിലും ലഭിക്കാതായതോടെയാണ് നിക്ഷേപകർ പൊലീസിനെ സമീപിച്ചത്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക