ആലപ്പുഴ മെഡിക്കല്‍ കോളജിലെ എം.ബി.ബി.എസ് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍


അമ്ബലപ്പുഴ: ആലപ്പുഴ ഗവ. ടി.ഡി മെഡിക്കല്‍ കോളേജിലെ അവസാന വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥി കണ്ണൂര്‍ പത്തായക്കുന്ന് മുതിയങ്ങ വായാല നിവാസില്‍ ചന്ദ്രന്റെ മകന്‍ രാഹുല്‍ രാജിനെ (24) കോളേജ് വളപ്പിലെ ക്വാര്‍ട്ടേഴ്സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ ഉച്ചയ്ക്ക് 12ഓടെ സഹപാഠികളാണ് എം.എച്ച്‌ 1 ക്വാര്‍ട്ടേഴ്സിലെ മുറിയില്‍ തൂങ്ങി നില്‍ക്കുന്നത് കണ്ടത്. ആത്മഹത്യാക്കുറിപ്പ് മുറിയില്‍ നിന്ന് പൊലീസിനു ലഭിച്ചു. കൊവിഡ് സ്ഥിരീകരിച്ചിരുന്നു.


രണ്ട് ദിവസം മുമ്ബാണ് കണ്ണൂരിലെ വീട്ടില്‍ നിന്ന് ക്വാര്‍ട്ടേഴ്സില്‍ എത്തിയത്.ക്ളാസ് ഇല്ലാത്തതിനാല്‍ പുസ്തകമെടുക്കാനെന്നു പറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങിയത്. ഇന്നലെ ഫോണ്‍ വിളിച്ചെങ്കിലും പ്രതികരണമില്ലാത്തതിനെ തുടര്‍ന്ന് വാര്‍ഡനും ഒരു സഹപാഠിയും ക്വാര്‍ട്ടേഴ്സില്‍ എത്തിയപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. പുന്നപ്ര സി.ഐ എം. യഹിയയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം ആലപ്പുഴ മെഡി. ആശുപത്രി മോര്‍ച്ചറിയില്‍. പിതാവ് ചന്ദ്രന്‍ ബേക്കറി തൊഴിലാളിയാണ്.  മാതാവ് :സുമതി.സഹോദരന്‍:റിതുല്‍.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക