സ്കൂട്ടർ യാത്രക്കാരിയായ പെണ്കുട്ടിയെ പിന്തുടർന്ന് മാല പൊട്ടിച്ചു കടക്കാൻ ശ്രമം; 20 കാരൻ അറസ്റ്റിൽ


കിളിമാനൂര്‍: മോട്ടോര്‍ സൈക്കിളില്‍ സഞ്ചരിച്ചിരുന്ന പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് കഴുത്തില്‍ കിടന്ന മാല പൊട്ടിച്ചു കടന്നു കളയാന്‍ ശ്രമിച്ച പ്രതിയെ അറസ്റ്റ് ചെയ്തു . പെരിങ്ങമ്മല ജവഹര്‍ കോളനിയില്‍ അന്‍സില്‍ (20) ആണ് പോലീസിന്റെ പിടിയിലായത് . കിളിമാനൂര്‍ താളിക്കുഴിയില്‍ വച്ചായിരുന്നു സംഭവം നടന്നത് .

സ്‌കൂട്ടിയില്‍ യാത്ര ചെയ്യുകയായിരുന്ന പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് ബൈക്കിലെത്തിയ മോഷ്ടാക്കള്‍ താളിക്കുഴിയില്‍ വച്ച് മാല വലിച്ചു പൊട്ടിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. പെണ്‍കുട്ടി നിലവിളിച്ചതിനെ തുടര്‍ന്ന് രക്ഷപ്പെട്ട മോഷ്ടാക്കളുടെ ബൈക്കിന്റെ നമ്പര്‍ കേന്ദ്രീകരിച്ച് പാങ്ങോട് പൊലിസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് കിളിമാനൂര്‍ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത് .

മറ്റ് പ്രതികള്‍ക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയതായും പ്രതിക്കെതിരേ നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലും ഇത്തരത്തില്‍ കേസുകള്‍ ഉള്ളതായും സി.ഐ.കെ.ബി മനോജ് കുമാര്‍ അറിയിച്ചു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക