ആക്രി പെറുക്കാനെത്തി വീട്ടമ്മയുടെ നാലര പവന്റെ മാല പിടിച്ചുപറിച്ച് ഓടി; മണിക്കൂറുകള്‍ക്കകം പ്രതികളെ വലയിലാക്കി പൊലീസ്


കോ​​​ട്ട​​​യം​​​:​ ​ആക്രി​ ​പെറുക്കാന്‍​ ​എ​ത്തി​ ​വീട്ടമ്മയുടെ നാലര പവന്റെ മാല​യുമായി ക​ട​ന്നു​ക​ള​ഞ്ഞ​ ​ര​ണ്ടം​ഗ​ ​സം​ഘം​ ​നാ​ലു ​മ​ണി​ക്കൂ​റി​നു​ള്ളി​ല്‍​ ​പൊ​ലീ​സ് ​പി​ടി​യി​ലാ​യി.​ ​ക​​​ഞ്ഞി​​​ക്കു​​​ഴി​​​ ​​​കൊ​​​ച്ചു​​​പ​​​റ​​​മ്പിൽ ​​​അ​​​നീ​​​ഷ് ​​​(39​​​),​​​ ​​​കൊ​​​ല്ലം​​​ ​​​ആ​​​യൂ​​​ര്‍​​​ ​​​തോ​​​ട്ടു​​​ക​​​ര​​​ ​​​പു​​​തു​​​വീ​​​ട്ടി​​​ല്‍​​​ ​​​ജ​​​നാ​​​ര്‍​ദ്ദ​​​ന​​​ന്‍​​​ ​​​(49​​​)​​​ ​​​എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് ​​​വെ​​​സ്റ്റ് ​​​സ്റ്റേ​​​ഷ​​​ന്‍​​​ ​​​ഹൗ​​​സ് ​​​ഓ​​​ഫീ​​​സ​​​ര്‍​​​ ​​​എം.​​​ജെ​​.​ ​​​അ​​​രു​​​ണി​​​ന്റെ​​​ ​​​നേ​​​തൃ​​​ത്വ​​​ത്തി​​ലു​​​ള്ള​​​ ​​​സം​​​ഘം​​​ ​​​പി​ടി​കൂ​ടി​യ​ത്. ​​​​​​രാ​​​വി​​​ലെ​​​ ഒമ്പതരയോടെ ന​ഗ​ര​മ​ധ്യ​ത്തി​ല്‍​ ​മാ​​​മ്മ​​​ന്‍ ​​​മാ​​​പ്പി​​​ള​​​ ​​​ഹാ​​​ളി​ന് ​സ​മീ​പ​മു​ള്ള​ ​വീ​ട്ടി​ല്‍​ ​നി​ന്നാ​ണ് ​വയോധിക​യു​ടെ​ ​മാ​ല​ ​ക​വ​ര്‍​ന്ന​ത്.

മാ​മ്മ​ന്‍​ ​മാ​പ്പി​ള​ ​ഹാ​ള്‍​ ​ജം​ഗ്ഷ​നി​ല്‍​ ​നി​ന്ന് ​ച​ന്ത​ക്ക​ട​വി​ലേ​ക്കു​ള്ള​ ​പാ​ര്‍​ക്ക് ​ലെ​യ്‌നി​ലു​ള്ള​ ​വീ​ട്ടി​ല്‍​ ​ഒ​റ്റ​ക്ക് ​താ​മ​സി​ക്കു​ന്ന​ ​തങ്ക​മ്മ​ ​സേ​വ്യ​റി​ന്റെ​ ​(83​)​ ​മാ​ല​യാ​ണ് ​ഇ​വ​ര്‍​ ​പൊ​ട്ടി​ച്ചെ​ടു​ത്ത​ത്.​ ​വീ​ട്ടി​ലെ​ത്തി ​​ആ​ക്രി​സാ​ധ​ന​ങ്ങ​ള്‍​ ​ഉ​ണ്ടോ​യെ​ന്ന് ഇവർ ​ചോ​ദി​ച്ചു.​ ​ഇ​ല്ലാ​യെ​ന്ന് ​പ​റ​ഞ്ഞ​തോ​ടെ​ ​കു​ടി​ക്കാ​ന്‍​ ​വെ​ള്ളം​ ​ചോ​ദി​ച്ചു.​

ക്ഷീണിച്ച ​നി​ല​യി​ല്‍​ ​ക​ണ്ട​ ​ഇ​വ​ര്‍​ക്ക് ​വീട്ടമ്മ ​ചാ​യ​ ​ഉ​ണ്ടാ​ക്കി​ക്കൊ​ടു​ത്തു.​ ​കൂ​ടെ​ ​ബി​സ്ക്ക​റ്റും​ ​ന​ല്കി.​ ​ഇ​ത് ​ക​ഴി​ക്കു​ന്ന​തി​നി​ട​യി​ല്‍​ ​വയോധിക​യു​ടെ​ ​ക​ഴു​ത്തി​ല്‍​കി​ട​ന്ന​ ​നാ​ല​ര​ ​പ​വ​ന്റെ​ ​മാ​ല​ ​പൊ​ട്ടി​ച്ചെ​ടു​ത്ത് ​സം​ഘം​ ​സ്ഥ​ലം​ ​വി​ടു​ക​യാ​യി​രു​ന്നു.​ ​ഉ​ട​ന്‍​ത​ന്നെ​ ​വയോധിക​​ ​പൊ​ലീ​സ് ​ക​ണ്‍​ട്രോ​ള്‍​ ​റൂ​മി​ല്‍​ ​വി​ളി​ച്ച്‌ ​വി​വ​രം​ ​പ​റ​ഞ്ഞു.

പൊ​ലീ​സ് ​​പ​രി​സ​രം​ ​മു​ഴു​വ​ന്‍​ ​അ​രി​ച്ചു​പെ​റു​ക്കി​ ​തി​ര​ച്ചി​ല്‍​ ​ന​ട​ത്തി​യെ​ങ്കി​ലും​ ​ക​ണ്ടെ​ത്താ​ന്‍​ ​ക​ഴി​ഞ്ഞി​ല്ല.​ ​ഉ​ച്ച​ക​ഴി​ഞ്ഞ് ​ഒ​ന്ന​ര​യോ​ടെ​ ​ടൗ​ണി​ന്റെ​ ​മ​റ്റൊ​രു​ ​കോ​ണി​ല്‍​ ​നി​ന്നാ​ണ് ​ഇ​വ​രെ​ ​പി​ടി​കൂ​ടി​യ​ത്.​ ​മോ​ഷ്ടി​ച്ചെ​ടു​ത്ത​ ​മാ​ലയും ​ക​ണ്ടെ​ടു​ത്തു.​ ​​​​​ ​

വെ​​​സ്റ്റ് ​​​എ​​​സ്.​​​ഐ​​​ ​​​ടി.​​​ശ്രീ​​​ജി​​​ത്ത്,​​​ ​​​ഗ്രേ​​​ഡ് ​​​എ​​​സ്.​​​ഐ​​​ ​​​അ​​​നി​​​ല്‍,​​​ ​​​എ.​​​എ​​​സ്.​​​ഐ​​​ ​​​സ​​​ന്തോ​​​ഷ്,​​​ ​​​സി​​​വി​​​ല്‍​​​ ​​​പൊ​​​ലീ​​​സ് ​​​ഓ​​​ഫി​​​സ​​​ര്‍​​​ ​​​ന​​​വീ​​​ന്‍​​​ ​​​എ​​​ന്നി​​​വ​​​രും​ ​അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക