കോഴിക്കോട് കോവിഡ് രോഗിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; ആശുപത്രി ജീവനക്കാരനെതിരെ പരാതി


കോഴിക്കോട്: കോവിഡ് രോഗിയെ ആശുപത്രിയില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. അത്തോളി ഉള്ള്യേരിയിലെ മലബാര്‍ മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞദിവസം രാത്രി 11:30 മണിയോടെയായിരുന്നു സംഭവം. ആശുപത്രി ജീവനക്കാരനായ അശ്വിനാണ് കോവിഡ് രോഗിയായ യുവതിയെ ആശുപത്രിയിലെ നാലാം നിലയിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

യുവതിയെ കഴിഞ്ഞ വ്യാഴാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവരുടെ മാതാപിതാക്കളെയും പിന്നീട് കോവിഡ് പോസിറ്റീവായി ഇതേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിതാവ് ഹൃദ്രോഗിയായതിനാല്‍ മാതാവിനൊപ്പം ഒരു മുറിയില്‍ സൗകര്യം ചെയ്തുകൊടുക്കണമെന്ന് യുവതി ആശുപത്രി അധികൃതരോട് അഭ്യര്‍ഥിച്ചിരുന്നു. ഇതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി യുവതി മുറിയില്‍ തിരിച്ചെത്തിയപ്പോഴാണ് ജീവനക്കാരനായ അശ്വിന്‍ യുവതിയെ ശല്യംചെയ്യാന്‍ തുടങ്ങിയത്. 

ആശുപത്രിയിലെ രജിസ്റ്ററില്‍നിന്ന് യുവതിയുടെ നമ്പര്‍ ശേഖരിച്ച അശ്വിന്‍ ആദ്യം വാട്‌സാപ്പിലേക്ക് നിരന്തരം  സന്ദേശങ്ങള്‍ അയക്കുകയായിരുന്നു.  ചെയ്ത സഹായത്തിന് ഒരു നന്ദി പറഞ്ഞുകൂടെ എന്നൊക്കെയായിരുന്നു സന്ദേശം. പിന്നീട് വിളിയെത്തി. ഇതോടെ താന്‍ മൊബൈലുമായി ഡോക്ടര്‍മാര്‍ അടക്കമുള്ളവരെ കണ്ട്് ചാറ്റുകള്‍ കാണിച്ചുകൊടുത്തു. എന്നാല്‍ അവര്‍ ഗൗരവത്തിലെടുത്തില്ല. രാത്രി 11.45 ഓടെ മുറിയിലെത്തിയ പിപിഇ കിറ്റ് ധരിച്ച ജീവനക്കാരന്‍ തന്റെ പേര് വിളിച്ചു ഡോക്ടര്‍ അന്വേഷിക്കുന്നതായി അറിയിച്ചു.

പരാതിയെ കുറിച്ച് സംസാരിക്കാനാണെന്ന് കരുതി അയാള്‍ക്കൊപ്പം പോയ തന്നെ ലിഫ്റ്റില്‍ കയറ്റി നാലാം നിലയിലേക്ക് കൊണ്ടുപോയി. ഡോക്ടര്‍ അവിടെയാണെന്ന് പറഞ്ഞാണ് അവിടെയെത്തിച്ചത്. എന്നാല്‍ അത് ഉപയോഗശൂന്യമായി കിടന്ന കെട്ടിടമായിരുന്നു. വെളിച്ചവുമുണ്ടായിരുന്നില്ല. ചോദ്യം ചെയ്തതോടെ അയാള്‍ തന്നെ ലിഫ്റ്റില്‍ നിന്ന് പിടിച്ചുതള്ളി. സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് കടന്നുപിടിക്കുകയും ചെയ്തു. കുതറിയോടിയ താന്‍ സ്‌റ്റെപ്പ് ഇറങ്ങിപ്പോകാന്‍ ശ്രമിച്ചെങ്കിലും പഴയ മരക്കഷ്ണങ്ങള്‍ കൂട്ടിയിട്ട് ആ വഴി അടച്ചിരിക്കുകയാണെന്ന് കണ്ട് തിരികെ ലിഫ്റ്റില്‍ എത്തി താഴേക്ക് വരികയായിരുന്നുവെ്ന്ന് യുവതി മാധ്യമങ്ങളോട് പ്രതികരിച്ചു.

ഇക്കാര്യം അധികൃതരോട് പറഞ്ഞെങ്കിലും അവര്‍ ഗൗരവമായി എടുത്തില്ലെന്നും ഇതോടെയാണ് ഗൂഗ്ലില്‍ നിന്ന് നമ്പര്‍ എടുത്ത് പോലീസ് സ്‌റ്റേഷനില്‍ വിളിച്ചതെന്നും യുവതി പറഞ്ഞു.

എന്നാല്‍ യുവതി നേരിട്ടോ രേഖാമൂലമോ പരാതി നല്‍കിയിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ നിലപാട്. പോലീസ് അനേ്വഷണം ആരംഭിച്ച നിലയ്ക്ക് ആശുപത്രി അധികൃതരും അന്വേഷണം തുടങ്ങി. 

സംഭവത്തില്‍ അത്തോളി പോലീസ് കഴിഞ്ഞദിവസം തന്നെ യുവതിയില്‍നിന്ന് പ്രാഥമികമായ മൊഴിയെടുത്തിരുന്നു. തിങ്കളാഴ്ച പരാതിക്കാരിയുടെ വിശദമായ മൊഴി രേഖപ്പെടുത്തും. 

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക