സ്വകാര്യ ലോഡ്ജില്‍വച്ച്‌ യുവാവിനെ കുത്തിക്കൊല്ലാന്‍ ശ്രമം; ഒളിവിലായിരുന്നു പ്രതി പിടിയിൽ


കൊച്ചി: ആലുവ ഗവണ്‍മെന്റ് ആശുപത്രിക്ക് സമീപമുള്ള സ്വകാര്യ ലോഡ്ജില്‍ വച്ച്‌ യുവാവിനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍. ആലുവ സ്വദേശി മനാഫാണ് അറസ്റ്റിലായത്.

കഴിഞ്ഞ ജൂലൈയില്‍ ആയിരുന്നു സംഭവം. ഇതിന് ശേഷം ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നു. ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. മനാഫിനെതിരേ 2019ല്‍ കാപ്പ പ്രകാരം എറണാകുളം റൂറലില്‍ കേസെടുത്തിരുന്നു.

മലപ്പുറത്ത് എസ് ഐ യെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്സിലും ആലുവ ഈസ്റ്റ്, എടത്തല എന്നീ പോലീസ് സ്‌റ്റേഷനുകളില്‍ സിത്രീ പീഡനം, പിടിച്ചുപറി കേസ്സുകളിലും ഏലൂര്‍ പോലീസ് സ്‌റ്റേഷനില്‍ കഞ്ചാവ് കേസ്സിലും പ്രതിയാണിയാള്‍.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക