ബാർ കോഴക്കേസിൽ ചെന്നിത്തലയെ പൂട്ടാനൊരുങ്ങി സർക്കാർ; അന്വേഷണത്തിന് ഗവര്‍ണ്ണറുടെയും സ്പീക്കറുടെയും അനുമതി തേടി


തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻമന്ത്രി വിഎസ് ശിവകുമാര്‍ എന്നിവര്‍ക്കെതിരേയുള്ള അന്വേഷണത്തിന് ഗവര്‍ണ്ണറുടെയും സ്പീക്കറുടെയും അനുമതി തേടി സര്‍ക്കാര്‍.

ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് സര്‍ക്കാര്‍ നീങ്ങുന്നത്. നേരത്തെ വിജിലന്‍സിന്റെ ക്വിക്ക് വെരിഫിക്കേഷന്‍ കഴിഞ്ഞ് തുടരന്വേഷണത്തിനുള്ള ഫയല്‍ മുഖ്യമന്ത്രിയുടെ അനുമതിക്കായി നല്‍കിയതാണ്. എന്നാല്‍ ജനപ്രതിനിധികളായതിനാലും ഇവര്‍ക്കെതിരേ നേരത്തെ തന്നെ അന്വേഷണം നടന്നതിനാലും ഗവര്‍ണ്ണറുടെയും സ്പീക്കറുടെയും അനുമതിയോടെ മാത്രമേ സര്‍ക്കാരിന് അടുത്ത നടപടിയിലേക്ക് കടക്കാന്‍ സാധിക്കൂ. അതിനാലാണ് ഗവര്‍ണ്ണറുടെയും സ്പീക്കറുടെയും അനുമതിക്കായി ഫയല്‍ അയക്കാനുള്ള തീരുമാനത്തിലെത്തിയത്.

ഒന്നോ രണ്ടോ ദിവസത്തിനകം അനുമതിക്കായി ഫയല്‍ അയക്കും. ഗവര്‍ണ്ണറുടെ അനുമതി ലഭിച്ചാലുടന്‍ വിഷയത്തില്‍ അടുത്ത ഘട്ടത്തിലുള്ള അന്വേഷണത്തിലേക്ക് സര്‍ക്കാര്‍ കടക്കും. നേരത്തെ തന്നെ ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തിയിരുന്നതാണ്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക