ആലപ്പുഴയിൽ വൻ കഞ്ചാവ് വേട്ട; 25 കിലോയോളം കഞ്ചാവുമായി ചെങ്ങന്നൂർ സ്വദേശികളായ മൂന്ന് യുവാക്കൾ പിടിയിൽ


ആലപ്പുഴ: ആലപ്പുഴയിൽ ഇന്നോവ കാറിൽ കടത്തുകയായിരുന്ന 24.56 കിലോഗ്രാം കഞ്ചാവ് പിടികൂടി. പാതിരപ്പള്ളി പെട്രോൾ പമ്പിന് സമീപം വച്ച് നോർത്ത് പോലീസാണ് കഞ്ചാവ് പിടികൂടിയത്. ചെങ്ങന്നൂർ സ്വദേശികളായ മൂന്ന് യുവാക്കൾ അറസ്റ്റിലായി.

ചെങ്ങന്നൂർ മുളക്കുഴ കാരക്കാട്ട് ഉല്ലാസ് ഭവനത്തിൽ അനന്തു(24),തിട്ടമേൽ അർച്ചന ഭവനിൽ കെ പി അരുൺ(24), മുളക്കുഴ കുന്നത്ത് പുരയിടം രാഹുൽ(കണ്ണൻ-27) എന്നിവരാണ് പിടിയിലായത്.

ബാംഗ്ലൂരിൽ നിന്ന് ചെങ്ങന്നൂരിലേയ്ക്ക് ഇന്നോവ കാറിൽ കടത്തുകയായിരുന്ന കഞ്ചാവാണ് പിടിച്ചെടുത്തത്. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ആലപ്പുഴ നോർത്ത് എസ്.ഐ ടോൾസൻ ജോസഫിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. 11 പായ്ക്കറ്റുകളിലാക്കിയ നിലയിലായിരുന്നു കഞ്ചാവ്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക