കൊല്ലം: രണ്ടു കോടി വിലവരുന്ന മയക്കുമരുന്നുമായി രണ്ടു പേർ കൊല്ലത്തു എക്സൈസ് പിടിയിലായി. രണ്ടുകോടിയോളം രൂപ വിലവരുന്ന ഹാഷിഷ് ഓയിലും കഞ്ചാവും ആണ് ഇവരുടെ പക്കൽ നിന്നും കണ്ടെടുത്തത്.
തൃശൂര്‍ സ്വദേശി സിറാജ്, ചവറ സ്വദേശി അഖില്‍രാജ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ചവറയിൽ എത്തിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഇവർ വിതരണം ചെയ്തിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി.
2.25 ലിറ്റര്‍ ഹാഷിഷ് ഓയിലാണ് ഇവരിൽ നിന്ന് പിടികൂടിയത്. എക്സൈസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയത്. എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡാണ് ഇവരെ പിടികൂടിയത്.
കൊല്ലത്തു മറ്റൊരാളില്‍ നിന്നും അഞ്ചു കിലോ കഞ്ചാവും പിടികൂടിയിട്ടുണ്ട്.