നെടുമ്പാശേരി വിമാനത്താളത്തിൽ വൻ സ്വർണവേട്ട; ഒരു കോടി രൂപ വിലയുള്ള സ്വർണവുമായി രണ്ട് യുവതികൾ പിടിയിൽ


കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണം പിടികൂടി. രണ്ട് യുവതികളിൽ നിന്നായി ഒരു കോടിയോളം വില വരുന്ന സ്വർണമാണ് പിടിച്ചെടുത്തത്. സ്വർണ ബിസ്‌കറ്റുകൾ ശരീരത്തിലൊളിപ്പിച്ച് കടത്താനായിരുന്നു ഇവരുടെ ശ്രമം.

ദുബായിൽ നിന്നും സ്‌പൈസ്‌ജെറ്റ് വിമാനത്തിൽ വന്ന ഹസീനയിൽ നിന്നും 1250 ഗ്രാം സ്വർണം പിടിച്ചെടുത്തു. ഇവർ കുന്നംകുളം സ്വദേശിനിയാണ്. ഷാർജയിൽ നിന്നും എയർ അറേബ്യ വിമാനത്തിൽ എത്തിയ ഷെമി ഷാനവാസിൽ നിന്നും 827 ഗ്രാം സ്വർണവും പിടിച്ചെടുത്തു. ഇവർ മലപ്പുറം സ്വദേശിനിയാണ്.

രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ കൊച്ചി വിമാനത്താവളത്തിലെ എയർ ഇന്റലിജൻസ് കസ്റ്റംസ് വിഭാഗം ആണ് സ്വർണം പിടിച്ചെടുത്തത്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക