തമിഴ്നാട് പിടിക്കാനൊരുങ്ങി ബിജെപി, അമിത് ഷാ തമിഴ്നാട്ടിലേക്ക്; രജനീകാന്തുമായി കൂടിക്കാഴ്ച നടത്തിയേക്കും


ന്യൂഡൽഹി: ബി.ജെ.പി- അണ്ണാ ഡി.എം.കെ ബന്ധം ഉലയുന്നതിനിടെ തമിഴ്നാട് സന്ദർശിക്കാനൊരുങ്ങി അമിത് ഷാ. ശനിയാഴ്ചയാണ് അമിത്ഷാ ചെന്നൈയിലെത്തുക. വെട്രിവേൽ യാത്ര നടത്തിയ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ എൽ മുരുകനെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അണ്ണാ ഡിഎംകെയുമായി സഖ്യം തുടരുന്ന കാര്യത്തിൽ സംസ്ഥാന നേതാക്കളുമായി അമിത് ഷാ ചർച്ച നടത്തും. നടൻ രജനീകാന്തുമായും അമിത്ഷാ കൂടിക്കാഴ്ച നടത്തിയേക്കും.

കോർ കമ്മിറ്റി അംഗങ്ങൾ ,സംസ്ഥാന സമിതി അംഗങ്ങൾ ,മണ്ഡലം ഭാരവാഹികൾ തുടങ്ങിയവരുമായി അമിത് ഷാ പ്രത്യേകം ചർച്ച നടത്തും .സർക്കാർ പരിപാടികളിലും പങ്കെടുക്കും .കേന്ദ്ര ആഭ്യന്തര മന്ത്രിയായി ചുമതല ഏറ്റെടുത്ത ശേഷം ഇതാദ്യമായാണ് അമിത് ഷാ ചെന്നൈയിൽ എത്തുന്നത് .

ഏറെ നിർണ്ണായക തീരുമാനങ്ങൾ അമിത് ഷായുടെ തമിഴ്നാട് സന്ദർശനത്തിൽ എടുക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. രജനികാന്തിനോട് കൂടിക്കാഴ്ചയ്ക്ക് ബിജെപി നേതാക്കള്‍ സമയം ചോദിച്ചിട്ടുണ്ട്. അമിത് ഷാ- രജനികാന്ത് കൂടിക്കാഴ്ച സാധ്യമായേക്കുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുമുണ്ട്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക