തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കേന്ദ്രാനുമതി ഇല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തട്ടിപ്പ് നടത്താനാണ് സംസ്ഥാന സര്‍ക്കാരിന്റെ നീക്കം. പദ്ധതിയുമായി മുന്നോട്ട് പോകുന്നത് ചട്ടം മറികടന്നാണ്. പരിസ്ഥിതി മന്ത്രാലയങ്ങളുടെ അനുമതി ലഭിച്ചിട്ടില്ലെന്നും ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കേന്ദ്രം ഉപേക്ഷിച്ച പദ്ധതിയുടെ തുക എവിടെനിന്നു കിട്ടുമെന്നും ചെന്നിത്തല ചോദിച്ചു. ധനവകുപ്പും നീതി ആയോഗും ഈ പദ്ധതിയെ ആദ്യം എതിര്‍ത്തിരുന്നതായും സംസ്ഥാന സര്‍ക്കാര്‍ കണ്‍സള്‍ട്ടന്‍സിയെ നിയമിച്ച് പണം തട്ടുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയും തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതിയും സര്‍ക്കാര്‍ അട്ടിമറിച്ചു. സര്‍ക്കാര്‍ ചൈനീസ് കമ്ബനിയെ റിവേഴ്സ് സ്റ്റഡിക്ക് ഏല്‍പ്പിച്ചു. എന്നാല്‍ പിന്നീട് കാര്യമായി ഒന്നും നടന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.