ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണ അന്തരിച്ചു


ലോകത്തെ ഒരോ ഫുട്ബോൾ പ്രേമിയേയും ഞെട്ടിക്കുന്ന വാർത്തയാണ് അർജന്റീനയിൽ നിന്ന് വരുന്നത്.
അർജന്റീനയുടെ ഇതിഹാസം താരം മറഡോണ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടിരിക്കുകയാണ്. വിദേശ മാധ്യമങ്ങളും മറഡോണയുമായി അടുത്ത വൃത്തങ്ങളും ഈ വാർത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചു. കുറച്ച് ദിവസം മുമ്പ് മാത്രമായിരുന്നു മറഡോണ ആശുപത്രി വിട്ടത്.

ഹൃദയാഘാതം ആണ് കാരണം എന്നാണ് റിപ്പോർട്ടുകൾ. കൂടുതൽ വിവരങ്ങൾ ആശുപത്രി അധികൃതർ പുറത്ത് വിട്ടിട്ടില്ല. 60കാാനായിരുന്ന മറഡോണയെ ആരോഗ്യ പ്രശ്നങ്ങളാൽ ഈ കഴിഞ്ഞ മാസം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അർജന്റീനൻ തലസ്ഥാനമായ ബുനോസൈരിസിലെ ഒരു സ്വകാര്യ ആശുപത്രിയിൽ നിന്ന് പൂർണ്ണ ആരോഗ്യവാനായി മറഡോണ മടങ്ങിയ വാർത്ത കേട്ട് ലോകം ആശ്വസിച്ച് ദിവസങ്ങൾക്കകം ആണ് ഇങ്ങനെ ഒരു ഞെട്ടിക്കുന്ന വാർത്ത വരുന്നത്.

അർജന്റീനൻ ക്ലബായ‌ ജിമ്നാസിയയുടെ പരിശീലകൻ ആയി പ്രവർത്തിക്കുക ആയിരുന്നു. മുമ്പും പല തവണ ആശുപത്രി വാസം നേരിടേണ്ടി വന്ന വ്യക്തിയാണ് മറഡോണ. നിരവധി ആരോഗ്യ പ്രശ്നങ്ങൾ അദ്ദേഹത്തെ അലട്ടുന്നുണ്ടായിരുന്നു. 1986ൽ അർജന്റീനയെ ലോകചാമ്പ്യന്മാരാക്കി ഇതിഹാസം രചിച്ചിട്ടുണ്ട്. ഫുട്ബോൾ കണ്ട എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായ മറഡോണയുടെ മരണ വാർത്ത ഫുട്ബോൾ ലോകത്തെ മുഴുവൻ വിങ്ങലിലാക്കിയിരിക്കുകയാണ്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക