ക്രിമിനല്‍ കേസ് പ്രതി 'പുൽചാടി' ലുതീഷിനെ കാപ്പ ചുമത്തി നാടുകടത്തി


കോട്ടയം: എസ്.ഐയെ ആക്രമിച്ചത് ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി. കോട്ടയം മണര്‍കാട് കുഴിപ്പുരയിടം കരയില്‍ ചിറയില്‍ വീട്ടില്‍ ബാബു മകന്‍ പുല്‍ച്ചാടി എന്നുവിളിക്കുന്ന ലുതീഷിനെയാണ് നാടുകടത്തിയത്. ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൊച്ചി റേഞ്ച് ഡി.ഐ.ജിയാണ് ലുതീഷിനെ ഒരു വര്‍ഷത്തേക്ക് കോട്ടയം ജില്ലയില്‍ നിന്നും നാടു കടത്തി ഉത്തരവായതെന്ന് കോട്ടയം ജില്ലാ പോലീസ് വ്യക്തമാക്കി.


'മണര്‍കാട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസ്സിച്ചു വരുന്നതും കോട്ടയം ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി നിരവധി കേസ്സുകളില്‍ പ്രതിയായിട്ടുള്ളയാളുമായ മണര്‍കാട് കുഴിപ്പുരയിടം കരയില്‍ ചിറയില്‍ വീട്ടില്‍ ബാബു മകന്‍ പുല്‍ച്ചാടി എന്നുവിളിക്കുന്ന ലുതീഷിനെ കാപ്പാ ചുമത്തി നാടുകടത്തി. ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൊച്ചി റേഞ്ച് ഡി.ഐ.ജിയാണ് ലുതീഷിനെ ഒരു വര്‍ഷത്തേക്ക് കോട്ടയം ജില്ലയില്‍ നിന്നും നാടു കടത്തി ഉത്തരവായത്. കോട്ടയം ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ മോഷണം, കവര്‍ച്ച, ആയുധം കൈവശം വെയ്ക്കല്‍, ദേഹോപദ്രവം, കൊലപാതകശ്രമം തുടങ്ങിയ ക്രമിനല്‍ കേസ്സുകളില്‍ ഉള്‍പ്പെട്ട ഇയാള്‍ സമീപ കാലത്ത് കറുകച്ചാല്‍ പോലീസ് സ്റ്റേഷനിലെ എസ്.ഐയെ ദേഹോപദ്രവം ഏല്‍പ്പിച്ച കേസ്സിലും പ്രതിയാണ്'

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക