ശബരിമല; തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് ദേവസ്വം ബോർഡിന്റെ കത്ത്


തിരുവനന്തപുരം: ശബരിമലയില്‍ പ്രതിദിന ഭക്തജനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് സര്‍ക്കാരിന് കത്ത് നല്‍കി. മണ്ഡലകാലത്ത് ശബരിമലയില്‍ പ്രതിദിനം 1000 ഭക്തരെ പ്രവേശിപ്പിക്കുമെന്നാണ് തീരുമാനമെങ്കിലും നിലവില്‍ അത്രയും പോലും ആളുകള്‍ എത്തുന്നില്ല. ബുക്ക് ചെയ്ത പലരും വരാതിരിക്കുമ്പോഴും അയല്‍സംസ്ഥാനങ്ങളില്‍നിന്ന് നിരവധി പേര്‍ ദര്‍ശനത്തിന് അനുമതി തേടി ബോര്‍ഡിനെ സമീപിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് പ്രതിദിന തീര്‍ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് ദേവസ്വം ബോര്‍ഡ് സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്.

അതേസമയം, സാമൂഹിക അകലം പാലിച്ച് ശബരിമലയില്‍ പ്രതിദിനം പതിനായിരം പേര്‍ക്ക് ദര്‍ശനം നല്‍കാന്‍ സാധിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു പ്രതികരിച്ചു. ശബരിമലയില്‍ ഇപ്പോള്‍ ഭക്തജനസാന്നിധ്യം ഉള്ളതായി പോലും തോന്നുന്നില്ല, പമ്പാ സ്‌നാനം ഒഴിവാക്കി നെയ്യഭിഷേകത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയത് ആചാരലംഘനമാണെന്നാണ് പ്രചരണം. എന്നാല്‍, നിയന്ത്രണത്തിനുള്ള തീരുമാനം ദേവസ്വം ബോര്‍ഡ് മാറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.

സാധാരണ മണ്ഡലകാലത്ത് ശബരിമലയില്‍ പ്രതിദിന വരുമാനം കോടികള്‍ കടക്കുമ്പോള്‍ ഇത്തവണ 10 ലക്ഷം രൂപ വരെയാണ് ലഭിക്കുന്നത്. തീര്‍ഥാടകരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാവാതെ ഈ സാഹചര്യം മാറില്ല. അതിനാലാണ് സര്‍ക്കാരിന് കത്ത് നല്‍കിയതെന്നും അദ്ദേഹം വ്യക്തമാക്കി.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക