എന്റെ സ്വപ്‌നങ്ങളെല്ലാം റഹീം തകര്‍ത്തു..: മലയാളി ഗേ ദമ്ബതികള്‍ നിവേദും റഹീമും വേര്‍പിരിഞ്ഞു


മലയാളികള്‍ക്ക് സുപരിചിതമായ ഗേ ദമ്ബതികള്‍ നിവേദും റഹീമും വേര്‍പിരിഞ്ഞു. ഒരു കാലത്ത് സോഷ്യല്‍മീഡിയയിലടക്കം വലിയ ശ്രദ്ധ പിടിച്ച്‌ പറ്റിയ കപ്പിളായിരുന്നു നിവേദും റഹീും. അതേസമയം ജീവിതത്തില്‍ എന്ാതണ് സംഭവിച്ചതെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് നിവേദ്. റഹീമിനെ നഷ്ട്ടപ്പെട്ടത് മരണത്തിന് തുല്യമായിരുന്നുവെന്നും വിഷാദത്തിന് അടിമപ്പെട്ട് പോയിരുന്നുവെന്നും നിവേദ് പറയുന്നു. എന്റെ പേരില്‍ നിന്നും ജീവിതത്തില്‍ നിന്നും റഹീം ഉണ്ടാകില്ല എന്നത് എനിക്കേറെ വിഷമം തന്നുവെന്നും നിവേദ്.

ഉള്ളില്‍ വീര്‍പ്പുമുട്ടിയിരുന്ന സത്വത്തെ തിരിച്ചറിഞ്ഞ് ഇരുവരും ഒന്നിച്ചപ്പോള്‍ ആ പാത പിന്തുടരാന്‍ ധൈര്യം കിട്ടിയതും ഏറെ പേര്‍ക്കായിരുന്നു. നീണ്ട 6 വര്‍ഷത്തോളം പ്രണയിച്ചു, ഒന്നായി ജീവിച്ചു. അന്നൊക്കെ എന്റെ സ്വപ്നങ്ങള്‍ക്ക് കൂട്ടായിരുന്ന റഹീം വിവാഹശേഷം എന്റെ സ്വപ്നങ്ങളെ തകര്‍ത്തുവെന്നും നിവേദ് .


ആ തകര്‍ച്ചയെ തുടര്‍ന്ന് ലൈംഗിക ജീവിതവും , കുടുംബ ജീവിതവും തകര്‍ന്നു, എന്നാല്‍ തങ്ങളെ കണ്ട് ഒരുമിച്ചവര്‍ക്ക് ഇതൊന്നും ഒരു പ്രശ്‌നമാകരുതെന്നും നിവേദ് .ഒരു കുഞ്ഞ് വേണമെന്നും അഡോപ്റ്റ് ചെയ്യാമെന്നുമുള്ള എന്റെ ആഗ്രഹത്തെ റഹീം അതിശക്തിയായി എതിര്‍ത്തു , എന്റെ സ്വപ്നങ്ങളെ തകര്‍ത്തെന്നും നിവേദ് വേദനയോടെ പറയുന്നു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക