ഇടത് സ്ഥാനാർത്ഥിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്തു; കണ്ണൂരിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ




കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്ത കണ്ണൂരിലെ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി.എൽ.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ പോസ്റ്റർ പങ്കുവച്ച ഉദ്യോഗസ്ഥർക്ക് എതിരെയാണ് ജില്ലാ പോലീസ് മേധാവി ജി.എച്ച്. യതീഷ് ചന്ദ്ര വകുപ്പ്തല നടപടി സ്വീകരിച്ചത്.
യു ഡി എഫ് സ്ഥാനാർത്ഥിയുടെ പോസ്റ്റ് ഷെയർ ചെയ്ത പൊലീസ് ഉദ്യോഗസ്ഥനെതിരെയാണ് ജില്ലാ പൊലീസ് മേധാവി ആദ്യം നടപടി സ്വീകരിച്ചത്. വളപട്ടണം പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ബിജു കാമ്പ്രത്തിനെയാണ് സസ്പെൻഡ് ചെയ്തത്.

ഇടതു സ്ഥാനാർത്ഥിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്തിന് കണ്ണൂർ ഡിസ്ട്രിക്ട് ഹെഡ് ക്വാർട്ടേഴ്സ് (ഡി.എച്ച്.ക്യു.) എസ്.ഐ. പുരുഷോത്തമൻ അറക്കലിനെയും സസ്പെൻഡ് ചെയ്തു. കുറുമാത്തൂർ ഗ്രാമ പഞ്ചായത്തിൽ പതിനാലാം വാർഡിൽ മത്സരിക്കുന്ന ലക്ഷ്മണന്റെ വോട്ട് അഭ്യർഥിച്ചുകൊണ്ടുള്ള പോസ്റ്റാണ് പുരുഷോത്തമൻ ഷെയർ ചെയ്തത്.
ചെമ്പിലോട് ഗ്രാമപ്പഞ്ചായത്ത് ആറാം വാർഡ് എൽ.ഡി.എഫ്. സ്ഥാനാർഥിയെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട് മറ്റൊരു എസ്.ഐ.യും ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്. ഇദ്ദേഹത്തിനെതിരെ നടപടി ആവശ്യപ്പെട്ടും ജില്ലാ പോലീസ് മേധാവിക്ക് പരാതി ലഭിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക