അപകടത്തിൽപെട്ട ബൈക്കിൽ നിന്നും റോഡരികിലെ കുളത്തിലേക്ക് തെറിച്ചുവീണ യുവാവിനെ ജീവിത തീരത്തേക്ക് തിരികെ എത്തിച്ചത് തെരുവ് നായ; സോഷ്യൽ മീഡിയയിൽ താരമായി 'കുട്ടൻ'


ആലപ്പുഴ: അപകടത്തില്‍ പെട്ട ബെക്ക് യാത്രികനെ രക്ഷപ്പെടുത്തിയത് തെരുവ് നായയുടെ സംയോജിത ഇടപെടൽ. ആലപ്പുഴയിലെ കാവുങ്കലിലായിരുന്നു സംഭവം. വൈക്കം വെച്ചൂര്‍ സ്വദേശി ജോണി (45)നെയാണ് അപകടത്തില്‍ നിന്ന് നാട്ടുകാര്‍ കുട്ടന്‍ എന്നു വിളിയ്ക്കുന്ന തെരുവു നായ രക്ഷപ്പെടുത്തിയത്. ആലപ്പുഴയില്‍ നിന്നും വെച്ചൂരേക്ക് പോകവെ കാവുങ്കലില്‍ വെച്ച് ബൈക്ക് മറിഞ്ഞ് ജോണ്‍ കുളത്തിലേക്ക് വീഴുകയായിരുന്നു.

കുട്ടന്‍ എന്നു നാട്ടുകാര്‍ വിളിക്കുന്ന തെരുവുനായ കുളത്തിന് സമീപം നിന്ന് കുരയ്ക്കുന്നത്, പ്രഭാത സവാരിക്കിറങ്ങിയ തേനാംപുറത്ത് അനീഷിന്റെ ശ്രദ്ധയില്‍പ്പെട്ടു. മൊബൈല്‍ ഫോണിലെ ടോര്‍ച്ച് ഉപയോഗിച്ച് നോക്കിയപ്പോഴാണ് വെള്ളത്തില്‍ കമഴ്ന്നു കിടക്കുന്ന നിലയില്‍ ആളെ കണ്ടത്. ഇതുവഴി വന്ന അയല്‍വാസി മട്ടുമ്മേല്‍വെളി ശ്യാംകുമാറിനെയും കൂട്ടി കുളത്തിലിറങ്ങി ജോണിനെ കുളത്തില്‍ നിന്ന് പുറത്തെത്തിക്കുകയായിരുന്നു. അബോധാവസ്ഥയിലായിരുന്ന ഇയാളെ ഉടന്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഭൂജല വകുപ്പ് ജീവനക്കാരനായ ജോണ്‍ ആലപ്പുഴയില്‍ നിന്ന് വെച്ചൂരിലെ വീട്ടിലേക്ക് പോകുമ്പോള്‍ റോഡിന്റെ വശത്തെ കമ്പിയില്‍ ബൈക്ക് തട്ടി കുളത്തിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ബൈക്ക് കമ്പിയില്‍ തട്ടി നിന്നു. തലയ്ക്കും ശരീരത്തിലും സാരമായി പരുക്കേറ്റ ജോണിനെ പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക