തിരുവനന്തപുരം: സുഹൃത്തുക്കള്‍ക്കൊപ്പം ആറ്റില്‍ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കില്‍പ്പെട്ട് മരിച്ചു. വിതുര തോട്ടുമുക്ക് മുഹമ്മദ് സലിം- നസീറാ ദമ്ബതികളുടെ മകന് മുഹമ്മദ് കൈഫ് (20) ആണ് മരിച്ചത്. കല്ലാര്‍ വാമനപുരം ആറ്റിലാണ് മുഹമ്മദ് കൈഫ് മുങ്ങിമരിച്ചത്.
ഞായറാഴ്ച വൈകിട്ട് വാപ്പയോടും ഉമ്മയോടും പറഞ്ഞ ശേഷമാണ് കൈഫ് കൂട്ടുകാര്‍ക്കൊപ്പം കുളിക്കാന്‍ പോയത്. തിരികെ കാണാത്തതിനെ തുടര്‍ന്ന് നസീറ ഫോണില്‍ വിളിച്ചപ്പോള്‍ കുളി കഴിഞ്ഞു മടങ്ങുകയാണെന്ന് പറഞ്ഞു. എന്നാല്‍ ഫോണില്‍ സംസാരിച്ച് വരുന്നതിനിടെ കാല് വഴുതി നദിയിലേക്ക് പതിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന കൂട്ടുകാര്‍ നിലവിളിച്ചതു കേട്ട് പരിസരവാസികളെത്തിയപ്പോഴേക്കും കൈഫ് മുങ്ങിത്താഴ്ന്നിരുന്നു.
ഇന്നലെ മൃതദേഹം പുറത്തെടുത്തപ്പോള്‍ ഫോണ്‍ കൈഫിന്റെ കൈയില്‍ മുറുകെ പിടിച്ച നിലയിലായിരുന്നു. മകന്റെ ചേതനയറ്റ ശരീരം കണ്ട് പിതാവ് മുഹമ്മദ് സലീം വിങ്ങിപ്പൊട്ടി. പഠനത്തില്‍ മിടുക്കനായ കൈഫ് വിതുര ഗവണ്മെന്റ് വൊക്കേഷണല്‍ ആന്‍ഡ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ് ടു പഠനത്തിനുശേഷം ആനിമേഷന്‍ കോഴ്സ് പഠിക്കുകയായിരുന്നു.
പിതാവ് തൊളിക്കോട് തോട്ടുമുക്ക് മുന്നാഹൗസില് മുഹമ്മദ് സലീം മരംമുറിപ്പ് തൊഴിലാളിയാണ്. സലീം-നസീറാ ദമ്ബതികളുടെ മൂന്ന് മക്കളില്‍ രണ്ടാമത്തെയാളാണ് കൈഫ്. മുന്ന, കൈസ് എന്നിവരാണ് സഹോദരങ്ങള്‍. അടൂര്‍ പ്രകാശ് എം.പി, കെ.എസ്. ശബരീനാഥന് എം.എല്‍.എ, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു എന്നിവരും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും അനുശോചിച്ചു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് പോസ്റ്റുമോര്‍ട്ടത്തിനു ശേഷം തൊളിക്കോട് ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ കബറടക്കും.