പെട്രോളിനും ഡീസലിനും വില വീണ്ടും കൂടി; വില വർധിപ്പിക്കുന്നത് തുടർച്ചയായ നാലാം ദിവസം


ന്യൂഡൽഹി: തുടര്‍ച്ചയായി നാലമത്തെ ദിവസവും പെട്രോളിനും ഡീസലിനും വിലകൂട്ടി. പെട്രോളിന് ഏഴു പൈസയും ഡീസലിന് 18 പൈസയുമാണ് തിങ്കളാഴ്ച വര്‍ധിപ്പിച്ചത്. ഇതോടെ മുംബൈയില്‍ പെട്രോളിന് 88.23 രൂപയും ഡീസലിന് 77.73 രൂപയുമായി. ഒരു ലിറ്റര്‍ പെട്രോള്‍ ലഭിക്കാന്‍ കോഴിക്കോട് 81.93 രൂപ നല്‍കണം. ഡീസലിനാകട്ടെ 75.42 രൂപയും.  

രണ്ടു മാസത്തെ ഇടവേളയ്ക്കുശേഷം കഴിഞ്ഞ വെള്ളിയാഴ്ചയാണ് വീണ്ടും വില വര്‍ധിപ്പിക്കാന്‍ തുടങ്ങിയത്. നാലു ദിവസംകൊണ്ട് പെട്രോളിന് 40.07 പൈസയും ഡീസലിന് 79 പൈസയും വര്‍ധിച്ചു.  പെട്രോള്‍ വില സെപ്റ്റംബര്‍ 22 മുതലും ഡീസല്‍ വില ഒക്ടോബര്‍ രണ്ടു മുതലും വര്‍ധിപ്പിക്കുന്നത് നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. 

15 ദിവസത്തെ ശരാശരി വില കണക്കാക്കിയാണ് രാജ്യത്ത് ദിവസംതോറും പെട്രോള്‍, ഡീസല്‍ വിലകള്‍ പുതുക്കുന്നത്. ഭരണതലത്തിലെ ഇടപെടലില്ലാതെ 40 ദിവസം വില സ്ഥിരമായി നിലനിര്‍ത്താന്‍ കഴിയില്ലെന്നാണ് ഈരംഗത്തുള്ളവര്‍ പറയുന്നത്. ബിഹാര്‍ തിരഞ്ഞെടുപ്പും വിവിധ സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളുമാകാം വില വര്‍ധിപ്പിക്കാതിരുന്നതിന് കാരണം.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക