ജമ്മുവില്‍ ഏറ്റുമുട്ടല്‍; നാല് ഭീകരവാദികളെ വധിച്ചു, ജമ്മു-ശ്രീനഗര്‍ ദേശീയ പാത അടച്ചു
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ടോള്‍ പ്ലാസയ്ക്കു സമീപം സുരക്ഷാസേനയും ഭീകരവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍. നാലു ഭീകരവാദികളെ സൈന്യം വധിച്ചു.

നഗ്രോതയിലെ ബന്‍ ടോള്‍ പ്ലാസയ്ക്കു സമീപമാണ് ഏറ്റുമുട്ടല്‍ നടന്നത്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഒരു സൈനികന് പരിക്കേറ്റിട്ടുണ്ടെങ്കിലും ഗുരുതരമല്ല.

കശ്മീര്‍ താഴ്‌വരയിലേക്ക് ട്രക്കില്‍ പോവുകയായിരുന്ന ഭീകരവാദികളുടെ സംഘത്തെയാണ് സുരക്ഷാസേന തടഞ്ഞത്. തുടര്‍ന്ന് ട്രക്കില്‍ ഒളിച്ചിരുന്ന ഭീകരര്‍ സുരക്ഷാസേനയ്ക്കു നേരെ വെടിയുതിര്‍ത്തു. ഇതിനു പിന്നാലെ സുരക്ഷാസേന തിരിച്ചടിച്ചു. ഏറ്റുമുട്ടല്‍ മണിക്കൂറുകള്‍ നീണ്ടുനിന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ജമ്മു-ശ്രീനഗര്‍ ദേശീയ പാത അടച്ചു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക