ഐ.ജി പി.വിജയന്റെ പേരിൽ വ്യാജ ഫേസ്‍ബുക്ക് അക്കൗണ്ട് നിർമിച്ച് പണം തട്ടാന്‍ ശ്രമം; പതിനേഴുകാരന്‍ പിടിയിൽ


തിരുവനന്തപുരം: ഐ.ജി പി.വിജയന്റെ പേരില്‍ വ്യാജ ഫേസ്‍ബുക്ക് അക്കൗണ്ട് തുടങ്ങി പണം തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ രാജസ്ഥാന്‍ സ്വദേശിയായ പതിനേഴുകാരന്‍ അറസ്റ്റില്‍. ചിലര്‍ തന്റെ വ്യാജ ഫേസ്‍ബുക്ക് ഐഡി സൃഷ്ടിച്ചതായും ഇക്കാര്യത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചതായും ഐ.ജി നേരത്തെ അറിയിച്ചിരുന്നു. താന്‍ ആര്‍ക്കും അത്തരം ഫ്രണ്ട്‌സ് റിക്വസ്റ്റ് അയക്കാറില്ലെന്നും ഇത്തരം വ്യാജ ഐ.ഡിയില്‍ നിന്നുള്ള അഭ്യര്‍ത്ഥനകള്‍ സ്വീകരിക്കരുതെന്നുമായിരുന്നു അദ്ദേഹത്തിന്റെ മുന്നറിയിപ്പ്.

പൊലീസ് ഉദ്യോഗസ്ഥരുടെ വ്യാജ ഫേസ്‍ബുക്ക് അക്കൗണ്ടിലൂടെ പണം തട്ടുന്നത് ഉത്തരേന്ത്യയിലെ വന്‍ സംഘമാണെന്ന് അന്വേഷണം സംഘം കണ്ടെത്തിയിരുന്നു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക