മാന്നാർ ഗ്രാമ പഞ്ചായത്ത് ആറാം വാർഡിൽ കുരട്ടിക്കാട് കൊച്ചുകടമ്പാട്ട് വിള വീട്ടിൽ ശെൽവനാചാരിയുടെ ഭാര്യ മായ(47) ആണ് പ്രമേഹ രോഗം മൂർഛിക്കുകയും ഹൃദയത്തിനും വൃക്കകൾക്കും തകരാറുകൾ സംഭവിച്ചും കിടപ്പിലായത്. ഈ സഹോദരിയുടെ ഇടുപ്പിന് ശസ്ത്രക്രിയ ചെയ്ത് പഴുപ്പ് നീക്കം ചെയ്തിട്ട് ഏതാനും മാസങ്ങളേ ആയിട്ടുള്ളൂ.ഇരുപത് വർഷം മുൻപ് തുടങ്ങിയ പ്രമേഹത്തിലൂടെ ആണ് വൃക്കകൾക്ക് രോഗം പിടിപെട്ടത്. ആദ്യം വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സ നടത്തി എങ്കിലും ഹൃദയത്തിന്റെ രക്ത കുഴലിൽ തടസം കണ്ടെത്തിയതോടെ തിരുവല്ല സ്വകാര്യ ആശുപത്രിയിലേക്ക് ചികിത്സ മാറ്റി. അവിടെ ഹൃദയ സംബന്ധമായ ചികിത്സയുടെ ഭാഗമായി ആഞ്ജിയോ പ്ലാസ്റ്റിക് സർജറി നടത്തി ഒരു തടസ്സം ഒഴിവാക്കി. തുടർന്നുള്ള ചികിത്സക്ക് പണം കണ്ടെത്തനാകാതെ വിഷമിക്കുമ്പോളാണ് വൃക്ക സംബന്ധമായ അസുഖം മൂർച്ഛിച് അമൃത ആശുപത്രിയിൽ ചികിത്സയിൽ ആയത്. ഇരുപത് ദിവസത്തെ ചികിത്സക്ക് രണ്ട് ലക്ഷത്തോളം ചിലവായി.
വീണ്ടും അടുത്ത മാസം അമൃതയിൽ തുടർ ചികിൽസക്കായി പോകേണ്ടതുണ്ട്. ചികിത്സ തുടർന്നു എങ്കിൽ മാത്രമേ മായയുടെ ജീവൻ രക്ഷിച്ചു പഴയ നിലയിലേക്ക് എത്തിക്കാൻ കഴിയൂ.അതിനായി ഇനിയും പണം കണ്ടെത്തിയാൽ മാത്രമേ കഴിയൂ. സ്വർണ്ണപ്പണി
ചെയ്ത് കുടുംബം പുലർത്തിയിരുന്ന ശെൽവനാചാരി ഇപ്പോൾ സാമ്പത്തികമായി കടുത്തപ്രതിസന്ധിയിലാണ് .
നിത്യവൃത്തിക്ക് പോലും ഗതിയില്ലാത്ത ഈ കുടുംബം മായയുടെ ചികിത്സക്കായി സുമനസുകളുടെ സഹായം തേടുകയാണ്. സാമ്പത്തിക ബുദ്ധിമുട്ട് മൂലം മകന്റെ വിദ്യാഭ്യാസം പോലും നിലച്ചിരിക്കുകയാണ്
മായയുടെ കുടുംബത്തെ സാമ്പത്തികമായി സഹായം സ്വീകരിക്കാൻ മാന്നാർ ഗ്രാമീണബാങ്കിൽ മുൻ ഗ്രാമപഞ്ചായത്തംഗമായ _ഉഷ ഗോപാലകൃഷ്ണന്റെയും
ശെൽവൻ ആചാരി യുടെയും പേരിൽ ഒരു അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്
അക്കൗണ്ട് നമ്പർ :405571Ol031830
IFSC കോഡ്: KLGB0040557
കേരള ഗ്രാമീൺ ബാങ്ക്
മാന്നാർ ബ്രാഞ്ച്
ശെൽവൻ ആചാരി :
ഫോൺ
9744599485 _