നിയന്ത്രണം വിട്ട കാര്‍ മറിഞ്ഞ് നവവരന്‍ മരിച്ചു


പാറശാലനിയന്ത്രണം വിട്ട കാര്‍ മറിഞ്ഞ് സൈനികന്‍ മരിച്ചു. ചെങ്കവിള വെളിയംകോട്ടുകോണം പി കെ ഭവനില്‍ സുധീശന്‍- ശൈലജ ദമ്ബതികളുടെ മകന്‍ അഖില്‍ (29) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് ആറോടെ ചെങ്കവിളയ്‌ക്ക് സമീപം അയിര ബൈപ്പാസ് റോഡിലായിരുന്നു അപകടം. നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ അയിരയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ബൈപ്പാസ് റോഡില്‍ നിന്ന് 20 അടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. പാറശാല ഗവ.താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

കൂടെയുണ്ടായിരുന്ന ചെങ്കവിള സ്വദേശി ജിബിന്‍ രാജിനെ ഗുരുതരമായ പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒന്നരമാസം മുമ്ബാണ്‌ അഖില്‍ വിവാഹിതനായത്. ഭാര്യ: – കീര്‍ത്തി. സഹോദരങ്ങള്‍ – അതുല്‍, അതുല്യ.


മൃതദേഹം പാറശാല താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. കഴിഞ്ഞ 23ന് ആയിരുന്നു അഖിലിന്റെ വിവാഹം. 26ന് ജോലി സ്ഥലം ആയ കശ്മിരിലേക്കു തിരിച്ച്‌ പോകാന്‍ ഇരിക്കുകയായിരുന്നു. 

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക