ചെന്നൈ: തമിഴ് സീരിയല്‍ നടന് സെല്‍വരത്തിനം വെട്ടേറ്റ് മരിച്ചു. ഞായറാഴ്ച പുലര്‍ച്ചെ എം.ജി.ആര് നഗറിലാണ് സംഭവം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
ശനിയാഴ്ച സെല്‍വരത്തിനം ഷൂട്ടിങ്ങിന് പോയിരുന്നില്ല. അസിസ്റ്റന്റ് ഡയറ്കടറായ സുഹൃത്തിനൊപ്പമായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെയോടെ ഒരു കോള്‍ വരികയും പുറത്തുപോവുകയും ചെയ്തു. പിന്നീട് കൊല്ലപ്പെട്ട വാര്‍ത്തയാണ് സുഹൃത്തിന് ലഭിക്കുന്നതെന്നും പൊലീസ് പറഞ്ഞു.
ശീലങ്കയില്‍ നിന്നെത്തിയ 41കാരനായ സെല്‍വരത്തിനം 10 വര്‍ഷമായി അഭിനയ മേഖലയിലുണ്ട്. നിരവധി സീരിയലുകളിലും ടി.വി ഷോകളിലും വേഷമിട്ടിട്ടുണ്ട്.
സംശയകരമായ സി.സി.ടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും നടന്റെ ഫോണ്‍ കോള്‍ വിവരങ്ങളടക്കം പരിശോധിക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.